സാഹിത്യ ലോകത്തെ വാതായനങ്ങൾ തുറന്ന്,പ്രഥമ കർണാടക നിയമസഭ പുസ്‌തകോത്സവത്തിന് ബംഗ്ളൂരൂവിൽ തുടക്കമായി.

ബംഗ്ളൂരൂ:



കലഹവും വിദ്വേഷവും നിറഞ്ഞ ഇരുണ്ട കാലത്ത് സ്നേഹത്തിന്റേയും പരസ്പര ബഹുമാനത്തിന്റേയും സന്ദേശം 

ഉൾകൊള്ളുന്ന,

പ്രഥമ കർണാടക നിയമസഭ    പുസ്‌തകോത്സവം  ബംഗ്ളൂരൂവിൽ തുടക്കമായി.

കർണ്ണാടക വിദാൻ സൗധയിലെ എല്ലാ കവാടങ്ങളും പൊതുജനങ്ങൾക്കായി മാർച്ച് 3 വരെ തുറന്നു.





തെക്കേഇന്ത്യയിലെ സാഹിത്യ- സാംസ്കാരിക മേഖലയിൽ പുതിയ ചരിത്രമെഴുതിയാണ്  കർണാടക നിയമ സഭയുടെ പ്രഥമ പുസ്തകോത്സവത്തിന് തുടക്കമായത്. വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലുളള മുഖ്യമന്ത്രി സിദ്ധരാമയ്യ   പുസ്‌തക പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം വീൽചെയറിലിരുന്നാണ് സ്റ്റാളുകൾ സന്ദർശിച്ചത്. 

തുടർന്ന് നടന്ന പ്രൗഢമായ ചടങ്ങിൽ   മുഖ്യമന്ത്രി  സിദ്ധരാമയ്യ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. 




ജ്ഞാനപീഠ പുരസ്കാര ജേതാക്കളായ ഡോ.ചന്ദ്രശേഖർ കംബാരു, ഗോവയിൽ നിന്നുള്ള  ഡോ. ദാമോദർ മൗച്ചോ എന്നിവരെയും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാക്കളെയും മറ്റ് സാഹിത്യ പ്രതിഭകളെയും  ചടങ്ങിൽ ആദരിച്ചു. 



കേരളത്തിൽ നടന്ന നിയമസഭാ പുസ്തകോത്സവമാണ് കർണാടകക്കും മാതൃകയായതെന്ന്  സ്പീക്കർ യു.ടി. ഖാദർ  പറഞ്ഞു. ഫെബ്രുവരി 27 മുതൽ മാർച്ച്  3 വരെയാണ് പുസ്തകോത്സവം. 

രാജ്യത്തെ പ്രമുഖ പുസ്തക പ്രസാധകർ പങ്കെടുക്കുന്നുണ്ട്. 



150 ഓളം പുസ്തക ശാലകൾ പങ്കെടുക്കുന്ന 

പുസ്തകോൽസവത്തിൽ 80 ശതമാനവും കർണ്ണാടക സാഹിത്യ ഗ്രന്ഥങ്ങളായിരിക്കും ഉണ്ടാകുകയെന്ന് കർണ്ണാടക നിയമ സഭാ സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു.


പുസ്തകോൽ സവത്തോടനുബന്ധിച്ച് സംസ്കാരീക പരിപാടികളും 

സാഹിത്യ സംവാദങ്ങളും ഉണ്ടാകും.

കർണ്ണാടകയുടെ തനത് രുചി പെരുമയിലുള്ള ഭക്ഷണ ശാലകളും മേളയോടനുബഡിച്ചുണ്ടാകുമെന്ന് നിയമ സഭാ സെക്രട്ടറി എം.കെ. വിശാലാക്ഷി പറഞ്ഞു.

Author
Citizen Journalist

Goutham prakash

No description...

You May Also Like