ഇരട്ടഗോളുമായി വിനീഷ്യസ്; ബ്രസീലിന് തകര്‍പ്പന്‍ വിജയം

 35, 45+4 മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്‍റെ ഗോളുകള്‍.43-ാം മിനിറ്റില്‍ സാവിയോയും 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂക്കാസ് പക്വേറ്റയും ബ്രസീലിനായി ഗോള്‍ നേടി

കോപ്പ അമേരിക്കയില്‍ ബ്രസീലിന് തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് ഡി മത്സരത്തില്‍ പരാഗ്വയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് തകര്‍ത്തു.സൂപ്പര്‍താരം വിനീഷ്യസ് ജൂനിയറിന്‍റെ ഇരട്ടഗോളുകളാണ് ബ്രസീലിന് ആദ്യ വിജയം സമ്മാനിച്ചത്. 35, 45+4 മിനിറ്റുകളിലായിരുന്നു വിനീഷ്യസിന്‍റെ ഗോളുകള്‍.43-ാം മിനിറ്റില്‍ സാവിയോയും 65-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലൂക്കാസ് പക്വേറ്റയും ബ്രസീലിനായി ഗോള്‍ നേടി. കളിയുടെ 48-ാം മിനിറ്റില്‍ ഒമര്‍ ആല്‍ഡെറെതെ പാരാഗ്വയുടെ ആശ്വാസഗോള്‍ സ്‌കോര്‍ ചെയ്തു.

നേരത്തെ, കോപ്പ അമേരിക്ക ഫുട്‌ബോളിലെ ആദ്യ മത്സരത്തില്‍ കോസ്റ്ററീക്ക ബ്രസീലിനെ സമനിലയില്‍ തളച്ചിരുന്നു. നിലവില്‍ രണ്ട് കളിയില്‍ നിന്നായി നാലു പോയിന്‍റുമായി ഡി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ബ്രസീല്‍.ആറു പോയിന്‍റുള്ള കൊളംബിയ ആണ് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്. ബുധനാഴ്ചത്തെ ബ്രസീല്‍-കൊളംബിയ മത്‌സരം ഗ്രൂപ്പ് വിജയികളെ നിര്‍ണയിക്കും.


                                                                                                                                                               സ്പോർട്സ് ലേഖിക 

Author
Journalist

Arpana S Prasad

No description...

You May Also Like