സൊലേസ് വയനാടിന് ഹോം കെയർ വാഹനം കൈമാറി
- Posted on June 12, 2024
- News
- By Arpana S Prasad
- 387 Views
ദീർഘകാല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സോലസിന്റെ വയനാട് സെന്ററിന് ഹിന്ദുസ്‌ഥാൻ ലാറ്റക്സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോം കെയർ വാഹനം കൈമാറി
മുട്ടിൽ: ദീർഘകാല അസുഖങ്ങളാൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സോലസിന്റെ വയനാട് സെന്ററിന് ഹിന്ദുസ്‌ഥാൻ ലാറ്റക്സ് ലിമിറ്റഡ്, സാമൂഹ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി ഹോം കെയർ വാഹനം കൈമാറി.
ഡബ്ളി. യു. എം. ഓ കോളേജിൽ വെച്ച് നടന്ന ചടങ്ങിൽ സൊലേസ് സ്ഥാപക സെക്രട്ടറി ഷീബ അമീറിൽ നിന്ന് വാഹനം സൊലേസ് വയനാട് കൺവീനർ സി.ഡി. സുനീഷ്, സോലസ് വയനാട് ഭാരവാഹികൾ എന്നിവർ ചേർന്ന് ഏറ്റ് വാങ്ങി.
കോളേജ് എൻ. എസ്. എസിന്റെ പങ്കാളിത്തത്തോടെ നടന്ന ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. വിജി പോൾ, സൊലേസ് ജോയന്റ് സെക്രട്ടറി സിക്കന്തർ ഹയാത്തുള്ള, എൻ. എസ്. എസ്. കോർഡിനേറ്റർ പ്രൊ. ഷഹീറ, സിദീഖ് മുട്ടിൽ, എറണാകുളം സൊലേസ് പ്രതിനിധി മിനി സലീം എന്നിവർ സംസാരിച്ചു.
സൊലേസ് യൂത്ത് കൺവീനർ ഹാദിൽ മുഹമ്മദ് സ്വാഗതവും ആതിര. എൻ. എച്ച് നന്ദിയും പറഞ്ഞു.
സൊലേസ് വയനാട് കൺവീനറായി റജി.കെ.കെ, ജോയന്റ് കൺവീനർമാരായി സിദീഖ് മുട്ടിൽ, അബ്ദുൾ കരീം, ലൈല സുനീഷ് എന്നിവരെ തിരഞ്ഞെടുത്തു
റിട്ടയർഡ് ഐ എ സ് ഓഫീസർ ജി.ബാലഗോപാൽ സോലസ് വയനാടിന്റെ രക്ഷാധികാരിയായും ചുമതലയേറ്റു.
