അഭിനയകലയുടെ വേഷ പകർച്ചയുമായി നാടക പൂരത്തിന് തൃശൂരിൽ അരങ്ങുണരും

അഭിനയകലയുടെ വേഷ പകർച്ചയുമായി 

നാടക പൂരത്തിന് തൃശൂരിൽ അരങ്ങുണരും


പതിനഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവം ഇറ്റ്ഫോക്കിന് നാളെ (feb 23) അരങ്ങുണരും 


ലോകം തൃശ്ശൂരിന്റെ സാംസ്‌കാരിക മണ്ണിലേക്ക് ഉറ്റ് നോക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന് ഇനി ഒരു നാൾ. ഫെബ്രുവരി 23നാണ് പ്രൗഡഗംഭീരമായ നാടകപൂരത്തിന് തൃശൂർ തുടക്കമിടുന്നത്. വിവിധ സംസ്കാരങ്ങളിൽ നിന്നുള്ള ഒരുപറ്റം കലാകാരന്മാർ മനുഷ്യ മനസുകളിലേക്ക് വെളിച്ചം വീശുന്നതിന്റെ വിസ്മയം തീർക്കുന്ന എട്ട് നാളുകൾ. ആർട്ടിസ്റ്റുകൾ, നാടക പ്രവർത്തകർ, സഹൃദയർ തുടങ്ങി നാടക പ്രേമികൾ ചേർന്ന് ആഘോഷമാക്കുന്ന ഉത്സവ ദിനരാത്രങ്ങൾ.


കേരള സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തുകൊണ്ട് ഫെബ്രുവരി  23ന്  തൃശൂരിൽ നാടകോത്സവത്തിന്റെ അരങ്ങുതെളിയും. 15 നാടകങ്ങൾ എട്ട് ദിനങ്ങളിലായി മൂന്ന് വേദികളിൽ 34 പ്രദർശനമൊരുക്കും. നാടകങ്ങൾ കൂടാതെ പാനൽ ചർച്ചകളും, രാജ്യാന്തര - ഇന്ത്യൻ നാടക പ്രവർത്തകരുടെ സംവാദ സദസ്സും, സംഗീത നൃത്ത നിശകളും അരങ്ങേറും.


കേരള കലാമണ്ഡലം വൈസ് ചാൻസിലർ ബി അനന്തകൃഷ്ണനാണ് ഇറ്റ്ഫോക് 2025ന്റെ ഫെസ്റ്റിവൽ ഡയറക്ടർ. 'പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ’ എന്നതാണ് ഇത്തവ​ണത്തെ ഫെസ്റ്റിവലിന്റെ പ്രമേയം. ഈജിപ്ത്, റഷ്യ, ഹംഗറി,  ഇറാഖ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നു​ള്ള സംഘ​ങ്ങളാ​ണ് ഇത്തവണ അന്താരാഷ്ട്ര നാടകോത്സവത്തിൽ വിദേശ നാടകങ്ങളുമായി എത്തുന്നത്. കേരള സംഗീത നാടക അക്കാദമിയ്ക്കൊപ്പം രാമനിലയം ക്യാമ്പസും ഇറ്റ്ഫോക്കിന്റെ വേദി പങ്കിടും.



സി.ഡി. സുനീഷ്.


Author
Citizen Journalist

Goutham prakash

No description...

You May Also Like