കേരളത്തിൽ സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം നൽകാൻ തീരുമാനം
- Posted on October 27, 2020
- News
- By enmalayalam
- 681 Views
സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ഗവണ്മെന്റ്നിര്‍ദേശം ആണ് നിലവിൽ വന്നത്

സര്‍ക്കാര്‍ ജോലികളില്‍ മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10% സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദേശം 2020 ആഗസ്റ്റ് 25 ചൊവ്വാഴ്ചയാണ് പി.എസ്.സി യോഗം അംഗീകരിച്ചത്. ഇതു സംബന്ധിച്ച നിര്‍ദേശം കഴിഞ്ഞ ദിവസം പി.എസ്.സിക്കു സര്‍ക്കാര്‍ അയച്ചിരുന്നു. സംവരണം നടപ്പാക്കണമെങ്കില്‍ കേരള സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യേണ്ടതുണ്ട്. അതിനുള്ള നിര്‍ദേശങ്ങള്‍ക്കാണ് പി.എസ്.സി അംഗീകാരം നല്‍കിയത്. സര്‍ക്കാര്‍ കൂടി ഈ ഭേദഗതി അംഗീകരിച്ചതോടെ സര്‍ക്കാര്‍ ജോലിക്കും സാമ്പത്തിക സംവരണം നിലവില്‍ വന്നു
ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്നു 10 ശതമാനമാണ് സാമ്പത്തിക സംവരണത്തിന് നീക്കി വയ്ക്കുക. മുന്നോക്ക വിഭാഗങ്ങളിലെ നാലു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്കാണ് സംവരണത്തിന് അര്‍ഹത ഉണ്ടാകുക. 2020 ജനുവരി ഒന്നിനാണ് മുന്നോക്ക വിഭാഗങ്ങളില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10% ഉദ്യോഗ സംവരണം നടപ്പിലാക്കാന്‍ പിണറായി വിജയന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഇതിനുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നതിനു നിയോഗിച്ച ജസ്റ്റിസ് കെ.ശ്രീധരന്‍ നായര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നിയമവകുപ്പ് നിര്‍ദ്ദേശിച്ച ഭേദഗതികളോടെ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സര്‍വീസിലും സംസ്ഥാനത്തിനു ഭൂരിപക്ഷം ഓഹരിയുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും 10% സംവരണം നല്‍കാനായിരുന്നു തീരുമാനം. നിലവില്‍ സംവരണത്തിന് അര്‍ഹതയില്ലാത്തവരും കുടുംബ വാര്‍ഷിക വരുമാനം 4 ലക്ഷം രൂപയില്‍ കവിയാത്തവരുമായ എല്ലാവര്‍ക്കും സംവരണ ആനുകൂല്യമുണ്ടാകും. എന്നാല്‍ പഞ്ചായത്തില്‍ 2.5 ഏക്കറില്‍ അധികവും മുനിസിപ്പാലിറ്റിയില്‍ 75 സെന്റിലധികവും കോര്‍പറേഷനില്‍ 50 സെന്റിലധികവും ഭൂമിയുള്ളവര്‍ സംവരണത്തിന്റെ പരിധിയില്‍ വരില്ല.