100 കോടി ക്ലബ്ബിലേക്ക് കുതിച്ച് 'ഗുരുവായൂരമ്പല നടയിൽ'

ഇതിൽ തന്നെ 34 കോടിക്ക് മുകളിലാണ് ചിത്രം വിദേശത്ത് നിന്ന് മാത്രം നേടിയിരിക്കുന്നത്


മലയാള സിനിമയുടെ നല്ല സമയമാണ് 2024. ഈ വർഷം തിയറ്ററുകളിലെത്തിയ നാല് ചിത്രങ്ങളാണ് ഇതിനകം 100 കോടി ക്ലബ്ബിലെത്തിയത്. അതിൽ ഒരു ചിത്രം 200 കോടിയും രണ്ട് ചിത്രങ്ങൾ 150 കോടിയും പിന്നിട്ടിരുന്നു.  ഇപ്പോഴിതാ പൃഥ്വിരാജിനെയും ബേസിൽ ജോസഫിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ഗുരുവായൂരമ്പല നടയിൽ കളക്ഷനിൽ മുന്നേറുകയാണ്. ചിത്രത്തിൻറെ ഏറ്റവും പുതിയ കളക്ഷൻ റിപ്പോർട്ട് അണിയറക്കാർ പുറത്ത് വിട്ടിട്ടുണ്ട്.ചിത്രം 100 കോടിയോടടുക്കുകയാണ്. ഇതിൽ തന്നെ 34 കോടിക്ക് മുകളിലാണ് ചിത്രം വിദേശത്ത് നിന്ന് മാത്രം നേടിയിരിക്കുന്നത്.

2024ലെ ഓപ്പണിംഗ് കളക്ഷനിൽ കേരളത്തിൽ നിന്ന് 'ഗുരുവായൂർ അമ്പലനടയിൽ' മൂന്നാം സ്ഥാനത്താണ്. മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ' 5.85 കോടിയുമായി കേരളത്തിൽ ഒന്നാം സ്ഥാനത്താണ്. പൃഥ്വിരാജ്-ബ്ലെസി ചിത്രം 'ആടുജീവിതം' 5.83 കോടിയുമായി രണ്ടാം സ്ഥാനത്തും ഇടം പിടിച്ചിട്ടുണ്ട്.

Author
Journalist

Arpana S Prasad

No description...

You May Also Like