ഡോ. മൻസുഖ് മാണ്ഡവ്യ ‘ഫിറ്റ് ഇന്ത്യ സൈക്ലിംഗ് ഡ്രൈവ്’ ഫ്ലാഗ് ഓഫ് ചെയ്തു ; രാജ്യത്തെ 1000 കേന്ദ്രങ്ങളിൽ സൈക്കിളിങ്ങ് നടന്നു.
- Posted on December 18, 2024
- News
- By Goutham prakash
- 280 Views
ന്യൂഡൽഹി :
ആരോഗ്യകരവും ഹരിതവുമായ
ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിന് ആക്കം
നൽകിക്കൊണ്ട് ഫിറ്റ് ഇന്ത്യ
പ്രസ്ഥാനത്തിന്റെഭാഗമായി ഇന്ന് രാവിലെ മേജർ
ധ്യാൻ ചന്ദ് നാഷണൽ സ്റ്റേഡിയത്തിൽ ‘ഫിറ്റ്
ഇന്ത്യ സൈക്ലിംഗ് ഡ്രൈവ്’ സമാരംഭിച്ചു
.കേന്ദ്രയുവജനകാര്യ, കായിക, തൊഴിൽ മന്ത്രി
ഡോ. മൻസുഖ് മാണ്ഡവ്യ പരിപാടി ഫ്ലാഗ് ഓഫ്
ചെയ്തു. കേന്ദ്ര യുവജനകാര്യ, കായിക
സഹമന്ത്രി ശ്രീമതി രക്ഷാ നിഖിൽ ഖഡ്‌സെ,
പാർലമെന്റ് അംഗം തേജസ്വി സൂര്യ, പാരീസ്
പാരാലിമ്പിക്‌സ് വെങ്കലമെഡൽ ജേതാവ്
സിമ്രാൻ ശർമ്മ, കോമൺവെൽത്ത് ഗെയിംസ്
2022 സ്വർണ്ണ മെഡൽ ജേതാവ് നിതു ഗംഗാസ്,
ഏഷ്യൻഗെയിംസ് 2022 വെങ്കല മെഡൽ
ജേതാവ് പ്രീതി പവാർ എന്നിവരുൾപ്പെടെ
വിശിഷ്ട വ്യക്തികളും കായിക
താരങ്ങളുംപങ്കെടുത്തു.
സുസ്ഥിരവും ആരോഗ്യകരവുമായ ഗതാഗത
മാർഗ്ഗമായി സൈക്ലിംഗിനെ
പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ
നാഷണൽസ്റ്റേഡിയത്തിൽ നിന്ന് റെയ്‌സിന
ഹിൽസിലേക്കും തിരിച്ചുമുള്ള 3 കിലോമീറ്റർ
സവാരിയിൽ 500-ഓളം സൈക്ലിംഗ്
പ്രേമികൾഭാഗമായി.
“2047-ൽ നാം സ്വാതന്ത്ര്യത്തിൻ്റെ 100
വർഷം ആഘോഷിക്കുമ്പോൾ ബഹുമാനപ്പെട്ട
പ്രധാനമന്ത്രിയുടെ വികസിത ഭാരതംഎന്ന
ദർശനം യാഥാർത്ഥ്യമാക്കേണ്ടതുണ്ട്. അത്
പൂർണ്ണമായും ആരോഗ്യകരമായ രാഷ്ട്രം
ആയിരിക്കുക എന്നത് പ്രസക്തമാണ്.
"പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദർശനം
ആവർത്തിച്ചുകൊണ്ട് ഡോ. മാണ്ഡവ്യ പറഞ്ഞു.
സൈക്ലിങ്ങിൻ്റെ പ്രാധാന്യം ചൂണ്ടിക്കാട്ടിയ
അദ്ദേഹം “ഞങ്ങൾ ഈ പരിപാടി ‘ഫിറ്റ് ഇന്ത്യ
സൈക്ലിംഗ് ട്യൂസ്ഡേയ്സ് ’ എന്നപേരിൽ
ആരംഭിച്ചു. എന്നാൽ സൈക്ലിംഗ് പ്രേമികളുടെ
സൗകര്യാർത്ഥം, ഇത് ഇപ്പോൾ
ഞായറാഴ്ചകളിൽ നടത്തപ്പെടും, ഇനിഇത്
‘സണ്ടേസ് ഓൺ സൈക്കിൾ’ എന്ന്
അറിയപ്പെടും . ഡോക്ടർമാർ,
പത്രപ്രവർത്തകർ, അധ്യാപകർ,
കോർപ്പറേറ്റ്പ്രൊഫഷണലുകൾ, യുവാക്കൾ
എന്നിവർ ഞായറാഴ്ചകളിൽ ന്യൂഡൽഹിയിൽ
മാത്രമല്ല രാജ്യത്തിൻ്റെ വിവിധ
ഭാഗങ്ങളിൽഒരു മണിക്കൂർ സൈക്കിൾ
സവാരിയിൽ പങ്കെടുക്കും. സൈക്ലിംഗ്
പരിസ്ഥിതിക്ക് വലിയ ഉത്തേജനം നൽകുന്നു.
ഇത്മലിനീകരണത്തിനുള്ള പരിഹാരമാണ്,
കൂടാതെ സുസ്ഥിരതയ്ക്കും സംഭാവന
നൽകുന്നു."
സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ
(സിഎഫ്ഐ), മൈ ഭാരത്, വിവിധ സ്‌പോർട്‌സ്
അതോറിറ്റികൾ എന്നിവരുമായിസഹകരിച്ച്
യുവജന കാര്യ മന്ത്രാലയത്തിൻ്റെ ഫിറ്റ് ഇന്ത്യ
പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ
രാജ്യത്തുടനീളമുള്ള 1000-ലധികം
സ്ഥലങ്ങളിൽ ഒരേസമയം ഇന്നത്തെ പരിപാടി
സംഘടിപ്പിച്ചു. സ്‌പോർട്‌സ് അതോറിറ്റി ഓഫ്
ഇന്ത്യ പ്രാദേശികകേന്ദ്രങ്ങൾ , നാഷണൽ
സെൻ്റർ ഓഫ് എക്‌സലൻസ് (എൻസിഒഇ),
രാജ്യത്തുടനീളമുള്ള ഖേലോ ഇന്ത്യ
സെൻ്ററുകൾ(കെഐസി) എന്നിവിടങ്ങളിൽ
ഒരേസമയം സംഘടിപ്പിച്ച സൈക്ലിംഗ്
പരിപാടികളിൽ 50,000-ത്തിലധികം പേർ
പങ്കെടുത്തു.
