രാഷ്ട്രപതിയുടെ പോലീസ് മെഡല്‍: കേരളത്തില്‍ നിന്ന് 11 പേര്‍.
- Posted on January 26, 2023
- News
- By Goutham prakash
- 213 Views
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി.
സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
പ്രത്യേക ലേഖകൻ .
തിരുവനന്തപുരം .
വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡലിന് കേരളത്തില്‍ നിന്ന് സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തൃശൂര്‍ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മന്‍ അര്‍ഹനായി.
സ്ത്യുത്യര്‍ഹ സേവനത്തിനുളള രാഷ്ട്രപതിയുടെ ഇക്കൊല്ലത്തെ പോലീസ് മെഡൽ കേരളത്തില്‍ നിന്ന് 10 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കും.
പി. പ്രകാശ് (ഐ.ജി, ഇന്‍റലിജന്‍സ്), അനൂപ് കുരുവിള ജോണ്‍ (ഐ.ജി, ഡയറക്ടര്‍, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡല്‍ഹി), കെ.കെ മൊയ്തീന്‍കുട്ടി (എസ്.പി, ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീന്‍ (ഡിവൈ.എസ്.പി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാര്‍ (ഡിവൈ.എസ്.പി, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്‍റ്), കെ.വി.പ്രമോദന്‍ (ഇന്‍സ്പെക്ടര്‍, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ, കണ്ണൂര്‍), പി.ആർ. രാജേന്ദ്രന്‍ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാല്‍ (ഗ്രേഡ് എസ്.ഐ, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കണ്ണൂര്‍), കെ. മുരളീധരന്‍ നായര്‍ (ഗ്രേഡ് എസ്.ഐ, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ എസ്.ഐ.യു - 2), അപര്‍ണ്ണ ലവകുമാര്‍ (ഗ്രേഡ് എ.എസ്.ഐ, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍, തൃശൂര്‍ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ.