രാഹുൽ ഗാന്ധി ജൂൺ 12ന് വയനാട്ടിലെത്തും; വോട്ടർമാരെ നേരിൽ കണ്ട് നന്ദി അറിയിക്കും
- Posted on June 09, 2024
- News
- By Arpana S Prasad
- 136 Views
രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി രാഹുൽ ഗാന്ധി ഈ മാസം 12-ന് വയനാട്ടിലെത്തും.ഒപ്പം ദേശീയ നേതാക്കളും മണ്ഡല സന്ദർശനത്തിനായി എത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം ചേർന്ന പ്രവർത്തക സമിതിയിൽ രാഹുൽ റായ്ബറേലി നിലനിർത്തി വയനാട് ഒഴിയുമെന്ന തീരുമാനം എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വയനാട് സന്ദർശനം പ്രഖ്യാപിച്ചിട്ടുള്ളത്.
രാഹുലിന് ഉജ്ജ്വലമായ വരവേൽപ്പ് നൽകാനുള്ള ഒരുക്കങ്ങളിലാണ് ജില്ലാ നേതൃത്വം. എന്നാൽ റായ്ബറേലി, വയനാട് എന്നീ രണ്ട് മണ്ഡലങ്ങളിലും മൂന്ന് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് വിജയിച്ചതിന് പിന്നാലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ വയനാട് വിട്ട് നൽകാനാണ് രാഹുൽ ഗാന്ധിയുടെ തീരുമാനം.
മൂന്ന് ദിവസത്തിനകം ഒഴിഞ്ഞേക്കുമെന്നാണ് സൂചന. അതിന് മുമ്പായാണ് വോട്ടർമാർക്ക് നന്ദി പറയാനായി രാഹുൽ ഗാന്ധി മണ്ഡലത്തിലെത്തുന്നത്. ന്യൂഡൽഹിയിൽ കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിനിടെ മുതിർന്ന നേതാക്കളാണ് ഇക്കാര്യം അറിയിച്ചത്