വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസ് ഒരുക്കങ്ങൾ പൂർത്തിയായി

2024 ആഗസ്റ് രണ്ടിന്  5 പി.എം ന്  തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും

തിരുവനന്തപുരം:   വേൾഡ് മലയാളി കൗൺസിൽ പതിനാലാമത്‌ ബയനിയൽ ഗ്ലോബൽ കോൺഫറൻസും, WMC മിഡിൽ ഈസ്റ്റ് റീജിയൺ  "കാരുണ്യ ഭവനം പദ്ധതിയും" WMC ഗ്ലോബൽ പ്രസിഡണ്ട് ജോൺ മത്തായിയുടെ അദ്ധ്യക്ഷതയിൽ 2024 ആഗസ്റ് രണ്ടിന്  5 പി.എം ന്  തിരുവനന്തപുരം ഹയാത്ത് റീജൻസിയിൽ നടക്കുന്ന സമ്മേളനത്തിൽ കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും.

ആഗസ്റ് രണ്ട് മുതൽ  അഞ്ചു വരെയുള്ള ദിനങ്ങളിൽ  തലസ്ഥാന നഗരിയിൽ നടക്കുന്ന ഗ്ലോബൽ കോൺഫറൻസിൽ  സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി .ശിവൻകുട്ടി, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ,  റവന്യൂ  വകുപ്പ് മന്ത്രി കെ. രാജൻ,  ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി, ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും, വിവിധ രാജ്യങ്ങളിലെ WMC പ്രൊവിൻസുകളിൽ നിന്നും അഞ്ഞൂറോളം  പ്രതിനിധികളും പങ്കെടുക്കും.

WMC മിഡിൽ ഈസ്റ്റ് റീജിയൺ  കാരുണ്യ ഭവനം പദ്ധതി

സുദീർഘ കാലം വേൾഡ് മലയാളി കൗൺസിലിന് ഗ്ലോബൽ തലത്തിൽ നേതൃത്വം നൽകിയ ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് റീജിയൺ നടപ്പാക്കുന്ന  "കാരുണ്യ ഭവനം പദ്ധതി" പ്രകാരം പൂർത്തീകരിച്ച അഞ്ചു  വീടുകളുടെ താക്കോൽ ദാനം ഗ്ലോബൽ കോൺഫറൻസിൽ മുഖ്യമന്ത്രി നിർവഹിയ്ക്കും.

പൊതു സമൂഹത്തിൽ ഒട്ടനവധി ജീവകാരുണ്യ സംരംഭങ്ങൾക്ക് ജീവിതാന്ത്യംവരെ നേതൃത്വം നൽകിയ WMC മുൻ ഗ്ലോബൽ ചെയർമാൻ  ഡോ. പി.എ ഇബ്രാഹീം ഹാജി സ്മരണാർത്ഥം നടപ്പാക്കുന്ന  "കാരുണ്യ ഭവനം പദ്ധതിയ്ക്ക് 50 ലക്ഷം രൂപയുടെ സഹായമാണ് ആദ്യഘട്ടത്തിൽ  WMC മിഡിൽ ഈസ്റ്റ് റീജിയണിലെ അഞ്ചു പ്രൊവിൻസുകൾ (ദുബായ്, ഷാർജാ, ഉമ്മുൽ ഖുവൈൻ, അജ്‌മാൻ, ഫുജൈറ) സമാഹരിച്ച്, കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത അർഹരായ അപേക്ഷകർക്ക്‌ ഭവനം നിർമ്മിച്ച് നൽകുന്നത്.  കാരുണ്യ ഭവനം പദ്ധതി പ്രകാരം 50 വീടുകൾ കേരളത്തിൽ നിർമ്മിച്ചു നൽകുന്നതിന് വിവിധ റീജിയണുകളിലെ പ്രൊവിൻസുകൾ നേതൃത്വം നൽകും.    

ഗൾഫാർ മുഹമ്മദലിയ്ക്ക്   ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ അവാർഡ്

വ്യവസായ പ്രമുഖനും സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ പ്രശസ്തമായ സേവനം അനുഷ്ഠിയ്ക്കുന്ന ഗൾഫാർ മുഹമ്മദലിയ്ക്ക് ഡോ. പി.എ ഇബ്രാഹീം ഹാജിയുടെ സ്മരണാർത്ഥം വേൾഡ് മലയാളി കൗൺസിൽ ആരംഭിയ്ക്കുന്ന “ഡോ. പി. എ. ഇബ്രാഹിം ഹാജി മെമ്മോറിയൽ  വേൾഡ് മലയാളി ഹ്യൂമാനിറ്റേറിയൻ ഗോൾഡൻ ലാൻ്റേൺ പ്രധമ അവാർഡ്” നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.

പ്രഭാ വർമ്മയ്ക്ക്  സാഹിത്യ പുരസ്‌കാരം

കവിയും ചലച്ചിത്രഗാന രചയിതാവും മാധ്യമ പ്രവർത്തകനുമായ പ്രഭാ വർമ്മയ്ക്ക്  "സാഹിത്യ പുരസ്‌കാരം" നൽകി WMC ഗ്ലോബൽ കോൺഫറൻസിൽ ആദരിയ്ക്കും.



                                                                                                           സ്വന്തം ലേഖിക 

Author
Journalist

Arpana S Prasad

No description...

You May Also Like