രാഹുൽ ഗാന്ധി എം.പി. 12, 13 തീയതികളിൽ വയനാട്ടിൽ
- Posted on February 09, 2023
- News
- By Goutham prakash
- 338 Views

കൽപ്പറ്റ: ഭാരത് ജോഡോ യാത്രക്ക് ശേഷം രാഹുൽ ഗാന്ധി എംപി 12,13 തീയതികളിൽ വയനാട്ടിൽ പര്യടനം നടത്തും. 12-ന് വൈകുന്നേരം ജില്ലയിലെത്തുന്ന രാഹുൽഗാന്ധി 13നാണ് വിവിധ പരിപാടികളിൽ പങ്കെടുക്കുക. മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിലേക്ക് നൽകിയ ഉപകരണങ്ങളുടെ കൈമാറ്റങ്ങൾ പുതിയ കെട്ടിടോദ്ഘാടനങ്ങൾ എന്നിവ രാഹുൽ ഗാന്ധി നിർവഹിക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി ജില്ലയിൽ എത്തുന്ന രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല വരവേൽപ്പ് നൽകാനുള്ള ഒരുക്കത്തിലാണ് പ്രവർത്തകർ. നാളെ ഇതു സംബന്ധിച്ച് ഡി.സി.സി. ഭാരവാഹികളുടെ യോഗം കൽപ്പറ്റയിൽ നടക്കും.