വർദ്ദിച്ച സൂര്യാഘാത സാധ്യതയെ തുടർന്ന് ഉച്ചയ്ക്ക് 12നും 3നും ഇടയിൽ പുറമെയുള്ള ജോലി ഒഴിവാക്കണം

  • Posted on March 03, 2023
  • News
  • By Fazna
  • 119 Views

തിരുവനന്തപുരം: കേരളത്തിൽ താപനില ഉയരുന്ന സാഹചര്യത്തില്‍ പുറം ജോലി സമയം പുനഃക്രമീകരിച്ചു. വ്യാഴാഴ്ച മുതല്‍ രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം ഏഴ് മണി വരെയുള്ള സമയത്തില്‍ എട്ട് മണിക്കൂറായി ജോലി സമയം ക്രമീകരിച്ചു. വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. ഷിഫ്റ്റ് വ്യവസ്ഥയില്‍ ജോലി ചെയ്യുന്ന ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഷിഫ്റ്റുകള്‍ ഉച്ചയ്ക്ക് 12 ന് അവസാനിക്കുന്ന തരത്തിലും വൈകുന്നേരം മൂന്ന് മണിക്ക് ആരംഭിക്കുന്ന തരത്തിലുമാണ് പുനഃക്രമീകരണമെന്ന് ലേബര്‍ കമ്മീഷണര്‍ അറിയിച്ചു. എന്നാല്‍ സൂര്യാഘാതത്തിന് സാധ്യതയില്ലാത്ത മേഖലകളെ ഈ ഉത്തരവിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.


പ്രത്യേക ലേഖിക

Author
Citizen Journalist

Fazna

No description...

You May Also Like