ഹിറ്റായി സ്വാമീസ് എഐ ചാറ്റ് ബോട്ട് ഉപയോക്താക്കള്‍ 1.25 ലക്ഷം കവിഞ്ഞു.
- Posted on December 13, 2024
- Technology
- By Goutham Krishna
- 56 Views
ശബരിമല തീര്‍ഥാടകര്‍ക്ക് ആവശ്യമായ
വിവരങ്ങള്‍ ലഭ്യമാക്കുന്നതിനായി പത്തനംതിട്ട
ജില്ലാ ഭരണകൂടം സജ്ജമാക്കിയ എഐചാറ്റ്
ബോട്ട് ഇതുവരെ 1,25,0551 ഉപയോഗിച്ചു.
ഇതുവരെ മൂവായിരത്തോളം അത്യാഹിത
കേസുകളിലും എഐ ചാറ്റ്ബോട്ടിലൂടെ
ഇടപെടല്‍ നടത്തി. ദിനംപ്രതി
പതിനായിരത്തോളം പേരാണ് വാട്ട്‌സാപ്
അധിഷ്ഠിതമായ സ്വാമീസ് ചാറ്റ്
ബോട്ട്ഉപയോഗിക്കുന്നത്.
ശബരിമലയിലെ തത്സമയ വിവരങ്ങള്‍
ചാറ്റ്‌ബോട്ടില്‍ ആറ് വ്യത്യസ്ത ഭാഷകളില്‍
ലഭ്യമാണ്. തീര്ത്ഥാടകര്ക്ക് 6238008000
എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് 'ഹായ്'
അയച്ചുും ക്യു.ആര്‍ കോഡ് സ്‌കാന്‍ ചെയ്തും
സ്വാമീസ് ചാറ്റ് ബോട്ട് ഉപയോഗിക്കാം.
ഇഷ്ടമുള്ള ഭാഷ, ഭക്ഷണ ചാര്‍ട്ടുകള്‍,
കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍,
കാലാവസ്ഥാ അപ്ഡേറ്റുകള്‍,
ക്ഷേത്രസേവനങ്ങള്, താമസ ബുക്കിംഗ്
തുടങ്ങിയ വിവരങ്ങള്‍ സ്വാമീസ് എഐ
ചാറ്റ് ബോട്ടില്‍ ലഭിക്കും.