ടെക്സസിൽ മിന്നൽ പ്രളയം ; 13 പേർ മരിച്ചു, 23 കുട്ടികളെ കാണാതായി
- Posted on July 05, 2025
- News
- By Goutham prakash
- 74 Views
*സി.ഡി. സുനീഷ്*
അമേരിക്കയിലെ ടെക്സസിലുണ്ടായ മിന്നൽ പ്രളയത്തിൽ 13 പേർ മരിച്ചു. 23 പെൺകുട്ടികളെ കാണാതായി. ടെക്സസിലെ കീർകൗണ്ടിയിലാണ് മിന്നൽ പ്രളയം ഉണ്ടായത്. മരണസംഖ്യ കൂടാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക ഭരണകൂടം പറഞ്ഞു. സൗത്ത് സെൻട്രൽ ടെക്സസിൽ ചൊവ്വാഴ്ച മുതൽ കനത്ത മഴയാണ്. ക്യാംപ് മിസ്റ്റിക്കിൽ സമ്മർ ക്യാമ്പിനെത്തിയതായിരുന്നു കുട്ടികൾ. കാണാതായവർക്ക് വേണ്ടി ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തെരച്ചിൽ നടത്തുന്നുണ്ട്.
