ചെക്ക് ഇനി മണിക്കൂറുകൾക്കുള്ളിൽ ക്ലിയർ ആർ.ബി.ഐയുടെ വിപ്ലവകരമായ തീരുമാനം

പ്രത്യേക ലേഖകൻ.



ന്യൂഡൽഹി. 

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) രാജ്യത്തെ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ചെക്ക് ക്ലിയറൻസ് സംവിധാനത്തിൽ വലിയ മാറ്റം പ്രഖ്യാപിച്ചു.

2025 ഒക്ടോബർ 4 മുതൽ നിലവിൽ രണ്ട് പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കുന്ന ചെക്ക് ക്ലിയറൻസ് സമയം മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കപ്പെടും. പുതുക്കിയ ചെക്ക് ട്രങ്കേഷൻ സിസ്റ്റം (CTS) പ്രകാരം രാവിലെ 10 മണി മുതൽ വൈകിട്ട് 4 മണിവരെ ചെക്കുകൾ തുടർച്ചയായി പ്രോസസ് ചെയ്യപ്പെടും. ഇതുമായി ബന്ധപ്പെട്ട് ബാങ്കുകൾക്ക് കർശനമായ കൺഫർമേഷൻ ഡെഡ്‌ലൈൻ നിർദ്ദേശിച്ചിരിക്കുന്നു.

കൂടാതെ, 2026 ജനുവരി 3 മുതൽ കൂടുതൽ കർശന നിയമങ്ങൾ പ്രാബല്യത്തിൽ വരും. അന്ന് മുതൽ, സെറ്റിൽമെന്റ് പൂർത്തിയായിട്ട് ഒരു മണിക്കൂറിനുള്ളിൽ തന്നെ ബാങ്കുകൾ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് പണം ക്രെഡിറ്റ് ചെയ്യേണ്ടതാണ്.

ഈ നടപടികളിലൂടെ രാജ്യത്തെ ചെക്ക് ഇടപാടുകൾ വേഗത്തിലും സുരക്ഷിതമായും പൂർത്തിയാക്കുവാൻ സാധിക്കുമെന്ന് ആർബിഐ പ്രസ്താവനയിൽ വ്യക്തമാക്കി.

Author
Citizen Journalist

Goutham prakash

No description...

You May Also Like