പുൽവാമ ഓർമ്മ ദിനം- ഫെബ്രുവരി - 14.
- Posted on February 14, 2021
- News
- By Deepa Shaji Pulpally
- 1402 Views
ജയ്ഷെ മുഹമ്മദിൻ്റെ ക്യാമ്പുകളും, ഭീകര ക്യാമ്പുകളും തകർത്തതായി എ. എൻ. ഐ റിപ്പോർട്ട് ചെയ്തിരുന്നു

ഇന്ത്യയെ പ്രാണനോളം സ്നേഹിച്ച ധീര സൈനികരുടെ ഓർമ്മ ദിനമാണ് ഫെബ്രുവരി - 14 പുൽവാമ ദിനം.പാക്കിസ്ഥാൻ ഇന്ത്യയിലെ പുൽവാമയിൽ സൈനിക ആക്രമണം നടത്തുകയും, നമ്മുടെ സൈനികർ നിരവധി മരണമടയുകയും ചെയ്തു.
പുൽവാമ ആക്രമണത്തിന് ഇന്ത്യ വ്യോമസേന തിരിച്ചടി നൽകി, പാക്കിസ്ഥാനിലെ തീവ്രവാദി ക്യാമ്പുകൾ ബോംബിട്ട് തകർത്തു.പുൽവാമ ആക്രമണത്തിന് ഇന്ത്യ ഭീകരൻമാർക്ക് അങ്ങനെ നല്ല തിരിച്ചടി നൽകി.നിയന്ത്രണരേഖയ്ക്ക് അപ്പുറത്തെ ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു.
മിറാഷ് - 2000 എയർക്രാഫ്റ്റ് യുദ്ധവിമാനങ്ങൾ ഉപയോഗിച്ച്, ആയിരം കിലോയോളം വരുന്ന ബോംബുകൾ പാക്കിസ്ഥാൻ തീവ്രവാദി ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം വർഷിച്ചു.ജയ്ഷെ മുഹമ്മദിൻ്റെ ക്യാമ്പുകളും, ഭീകര ക്യാമ്പുകളും തകർത്തതായി എ. എൻ. ഐ റിപ്പോർട്ട് ചെയ്തിരുന്നു.
പാക് അധീന കാശ്മീരിലെ ഭീകര ക്യാമ്പുകൾ സൈന്യം തകർത്ത് മറുപടി പാക്കിസ്ഥാന് നൽകിയെങ്കിലും,പുൽവാമ ആക്രമണത്തിൽ നമ്മുടെ നിരവധി സൈനികരെയാണ് നമുക്ക് നഷ്ടമായിരിക്കുന്നത്.പുൽവാമയിലെ സൈനികരുടെ ഓർമ്മപ്പൂക്കൾ ദിനമായ ഫെബ്രുവരി -14, വീരമൃത്യു വരിച്ച ഓരോ സൈനികനും ബിഗ് സല്യൂട്ട്.