കോടികളേക്കാള്‍ മൂല്യം സത്യസന്ധതയ്ക്ക്, സ്മിജ കെ മോഹന് സല്യൂട്ട് അടിച്ച് കേരളം

ദൈവത്തിനെ .. കണ്ടിട്ടുണ്ടോ.. എന്നാൽ ദൈവതുല്യരായ മനുഷ്യരേ കണ്ടു കൊള്ളൂ. സ്വന്തമായി കിടപ്പാടമില്ല . ഉണ്ടായിരുന്ന ജോലിയില്ല .. മക്കൾ രോഗബാധിതർ 6 കോടി കൈയ്യിൽ വന്നിട്ടും തനിക്കർഹതപ്പെട്ട 200 വാങ്ങി ആ ലോട്ടറി ടിക്കറ്റ് കൊടുക്കാൻ കണിച്ച മനസുണ്ടല്ലോ..  പ്രിയ സോദരി  ഹൃദയത്തിൽ തട്ടി ഒരു  ബിഗ് സല്യൂട്ട് കൊടുക്കാം .....

കേരള പോലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' സ്മിജയുടെ സത്യസന്ധതക്ക് ബിഗ് സല്യൂട്ട്. നൽകുന്ന വാക്കുകൾക്ക് കോടികളേക്കാൾ മൂല്യമുണ്ടെന്ന് തൻ്റെ പ്രവർത്തിയിലൂടെ തെളിയിച്ച സ്മിജ ഇന്നത്തെ സമൂഹത്തിന് സമാനതകളില്ലാത്ത മാതൃകയാണ്". ലോട്ടറി ഏജന്റ് സ്മിജയുടെ കയ്യില്‍ നിന്നും കടം പറഞ്ഞ ലോട്ടറി ടിക്കറ്റിലൂടെയാണ് കീഴ്മാട് ചക്കംകുളങ്ങര പാലച്ചോട്ടില്‍ പി.കെ. ചന്ദ്രനെ തേടി ആറ് കോടിയുടെ ഭാഗ്യമെത്തിയത്. കടമായി പറഞ്ഞുവച്ച ടിക്കറ്റിന് ആറുകോടി സമ്മാനമടിച്ചിട്ടും യാതൊരു പ്രലോഭനങ്ങള്‍ക്കും വഴങ്ങാതെ ടിക്കറ്റ് കൈമാറാന്‍ സ്മിജ മടി കാട്ടിയില്ല. 

ന്ദ്രൻ കടം പറഞ്ഞ ലോട്ടറിക്ക് ഫസ്റ്റ് പ്രൈസായ ആറ് കോടി രൂപ അടിച്ചതിനു  ശേഷവും കൃത്യമായി ലോട്ടറി പറഞ്ഞേൽപ്പിച്ച ആൾക്ക് കൊടുത്തു  ലോട്ടറി ഏജന്റ് സ്മിജ  , രാജഗിരി ആശുപത്രിക്ക് മുന്‍പിലാണ് സ്മിജയുടെ ടിക്കറ്റ് കച്ചവടം.

പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജന്‍സിയില്‍ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ വില്‍പ്പന നടത്തുന്നത്. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് എസ്.ഡി. 316142 എന്ന നമ്പറിലൂടെ ചന്ദ്രന്‍ സമ്മാനം നേടിയത്. ഞായറാഴ്ച 12 ബമ്പര്‍ ടിക്കറ്റുകള്‍ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രനോട് ഒരു ടിക്കറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫോണിലൂടെ നമ്പറുകള്‍ ചോദിച്ചറിഞ്ഞ ചന്ദ്രന്‍ ടിക്കറ്റ് തെരഞ്ഞെടുത്തു. സമ്മാനമുണ്ടെന്ന് അറിഞ്ഞ ഉടനെ ടിക്കറ്റ് ചന്ദ്രനെ ഏല്‍പ്പിക്കുകയായിരുന്നു. മൊെബെലിലൂടെ പറഞ്ഞുവച്ച ടിക്കറ്റ് വാട്ട്‌സ് ആപ്പിലൂടെ ചന്ദ്രന് അയച്ചു കൊടുത്തിരുന്നെങ്കിലും ടിക്കറ്റ് നല്‍കിയിരുന്നില്ല. ഞായറാഴ്ച വൈകിട്ടോടെ തന്റെ ടിക്കറ്റിനാണ് ഒന്നാം സമ്മാനമെന്ന് സ്മിജയറിഞ്ഞു. ഇക്കാര്യം ചന്ദ്രനെ വിളിച്ചു പറഞ്ഞ് രാത്രിയോടെ ടിക്കറ്റ് കൈമാറി. പട്ടിമറ്റം വലമ്പൂരില്‍ െലെഫ് പദ്ധതി പ്രകാരം നിര്‍മിച്ച വീട്ടിലാണ് സ്മിജയും രാജേഷും മക്കളും താമസിക്കുന്നത്. മൂത്തമകന്‍ മസ്തിഷ്‌ക്കത്തിലെ അണുബാധയ്ക്ക് ചികിത്സയിലാണ്. ഇളയവനായ രണ്ടു വയസ്സുകാരന്‍ അര്‍ബുദ ചികിത്സയിലും. ദുരിതമായ സാഹചര്യത്തില്‍ പോലും സ്മിജ കെ. മോഹനെ ലോട്ടറിഭാഗ്യം പ്രലോഭിപ്പിച്ചില്ല. ഭാഗ്യക്കുറി കൊണ്ടുവരുമായിരുന്ന കോടികളേക്കാള്‍ സത്യസന്ധതയ്ക്ക് മൂല്യമുണ്ടെന്ന് സ്മിജ ലോകത്തോട് വിളിച്ചു പറയുകയാണ്''

Author
ChiefEditor

enmalayalam

No description...

You May Also Like