16 കോടിയുടെ കൃസ്ത്മസ്സ് ന്യൂ ഇയർ ലോട്ടറി ഫലം പ്രഖ്യാപിച്ചു
- Posted on January 19, 2023
- News
- By Goutham Krishna
- 239 Views

തിരുവനന്തപുരം. ക്രിസ്മസ്- ന്യൂയര്‍ ബംബര്‍ BR 89 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മനമായ 16 കോടി രൂപ XD 236433 നമ്പറിന്. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേര്‍ക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേര്‍ക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങള്‍. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷം രൂപയും ലഭിക്കും. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.
സ്വന്തം ലേഖകൻ