കുസാറ്റ് ബയോടെക്നോളജി ഫാക്കൽറ്റി അംഗങ്ങൾക്ക് ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നിന്ന് 1.65 കോടി രൂപ ധനസഹായം.

കൊച്ചി: 


കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ബയോടെക്നോളജി വിഭാഗം പ്രൊഫസർ ഡോ. പാർവതി എ, അസിസ്റ്റന്റ് പ്രൊഫസർ ഡോ. സായുജ് കെ പി എന്നിവരുടെ പഠനത്തിന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിൽ നിന്ന് 1.65 കോടി രൂപയുടെ ധനസഹായം ലഭിച്ചു. നൂതനരീതികൾ ഉപയോഗിച്ച് ആഴക്കടലിലും കടൽത്തീരത്തുമുള്ള സൂക്ഷ്മജീവസമൂഹങ്ങളുടെ ജനിതകവും പ്രവർത്തനപരവുമായ വൈവിധ്യമാണ് ഇവർ പഠനവിധേയമാക്കുക.

പ്രോജക്ടിന്റെ കോ-പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്ററാണ് ഡോ. സായുജ് കെ പി. ഇന്ത്യാ ഗവൺമെന്റിന്റെ MoES-ന്റെ ആഴക്കടൽ ദൗത്യമെന്ന പരിപാടിയുടെ കീഴിലാണ് ധനസഹായം നൽകിയിരിക്കുന്നത്.

Author
Citizen Journalist

Goutham prakash

No description...

You May Also Like