കെ എസ് എസ് പി യു സംസ്ഥാന സമ്മേളനം ഏപ്രില്‍ 17 മുതല്‍ കല്‍പ്പറ്റയില്‍; സ്വാഗതസംഘം രൂപീകരണം ഡിസംബര്‍ പത്തിന്

കല്‍പ്പറ്റ: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്റെ 31-ാമത് സംസ്ഥാന സമ്മേളനം 2023 ഏപ്രില്‍ 17 മുതല്‍ ല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്തെ മൂന്നര ലക്ഷത്തോളം അംഗസംഖ്യയുള്ള സംഘടനയുടെ  സംസ്ഥാന  സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിന്  ഡിസംബര്‍ 10-ന്  രാവിലെ 11 മണിക്ക് കല്‍പ്പറ്റ പെന്‍ഷന്‍ ഭവനില്‍ വെച്ച് വിപുലമായ സ്വാഗതസംഘം രൂപീകരിക്കും. കല്‍പ്പറ്റ നിയോജക മണ്ഡലം എം.എല്‍.എ. അഡ്വ.ടി. സിദ്ദിഖ് സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, സര്‍വ്വീസ്, ട്രേഡ് യൂണിയന്‍ സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, യുവജന സംഘടനാ പ്രതിനിധികള്‍, കെ.എസ്.എസ്.പി.യു. സംസ്ഥാന ജില്ലാ ബ്ലോക്ക് യൂണിറ്റ് നേതാക്കള്‍, ജില്ല യിലെ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും. 1992-ല്‍ സ്ഥാപിതമായ സംഘടനയുടെ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലത്തെ പ്രവര്‍ത്തന ഫലമായി പെന്‍ഷന്‍ സമൂഹത്തിന് അഭിമാനാര്‍ഹമായ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കക്ഷി രാഷ്ട്രീയത്തിനും, ജാതിമത ചിന്തകള്‍ക്കും, സര്‍വ്വീസ് കാലത്തെ പദവി വ്യത്യാസങ്ങള്‍ക്കും അത് തമായി എല്ലാ പെന്‍ഷന്‍കാരും കുടുംബ പെന്‍ഷന്‍കാരും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിച്ചതിന്റെ ഫലമാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍വ്വീസ് പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ സംരക്ഷിക്കുന്നതോടൊപ്പം സാമൂഹ്യ പ്രശ്‌നങ്ങളില്‍ ഇടപെട്ട് മൂന്നര ലക്ഷം അംഗങ്ങളെ സാമൂഹ്യ പ്രതിബന്ധതയുള്ളവരാക്കുന്നു. സ്ത്രീ ശാക്തീകരണവും, സ്ത്രീ സ്വാതന്ത്ര്യ വം സമത്വവും സാമൂഹ്യ നീതിയുടെ ഭാഗമാക്കാന്‍ കെ.എസ്.എസ്. പി.യു. വനിതാ വേദി പ്രത്യേകം ശ്രദ്ധിക്കുന്നു. പെന്‍ഷന്‍കാരുടെ സര്‍ഗ്ഗ ചേതന നഷ്ട പ്പെട്ടു പോകാതിരിക്കാന്‍, സംഘടനയുടെ സാംസ്‌കാരിക വേദി, യൂണിറ്റ് തല കുടുംബ മേളകള്‍ നടത്തി പെന്‍ഷന്‍കാരുടെ തനതായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. പൊതു സമൂഹം നേരിടുന്ന നിരവധി പ്രശ്‌നങ്ങളില്‍ കെ.എസ്.എസ്.പി. യും ഇടപെടുന്നുണ്ട്. ദുര്‍ബ്ബല വിഭാഗങ്ങള്‍ക്ക് പെന്‍ഷന്‍, മാരക രോഗം പിടിപെ ടുന്നവര്‍ക്ക് ചികിത്സാ സഹായം എന്നിവയ്ക്കായി പ്രത്യേകം നിധി രൂപീകരിച്ചു. സാമ്പത്തിക സഹായം നല്‍കി വരുന്നു. അവയവദാനം, മാലിന്യ സംസ്‌കരണം, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം കെ.എസ്.എസ്. പി.യു. ഏറ്റെടുത്ത പരിപാടികളാണ്. ത്രിതല പഞ്ചായത്തുകളില്‍ ആസൂത്രണ സമിതികളില്‍ പ്രവര്‍ത്തിക്കല്‍, നവകേരള നിര്‍മ്മിതി ദൗത്യം വിജയിപ്പിക്കല്‍, പാലിയേറ്റീവ് കെയര്‍, ഡയാലിസിസ് യൂണിറ്റുകള്‍ സ്ഥാപിക്കല്‍ എന്നിവയൊക്കെ കെ.എസ്. എസ്. പി.യു. വിന്റെ പ്രവര്‍ത്തന മേഖലകളാണ്. രാജ്യം നേരിട്ട പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം കെ.എസ്.എസ്. പി.യു. പ്രവര്‍ത്തകര്‍ അകമഴിഞ്ഞ സാമ്പത്തിക സഹായം സംഘടന നല്‍കിയിട്ടുണ്ട്. മഹാരാഷ്ട്ര ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, നേപ്പാള്‍ ഭൂകമ്പം, സുനാമി ദുരന്തം വെള്ളപ്പൊക്കങ്ങള്‍, ഓഖി ചുഴലിക്കാറ്റ്, പ്രളയങ്ങള്‍, കോവിഡ് മഹാമാരി എന്നിവ ഉണ്ടായപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിവിധ ഘട്ടങ്ങളിലായി 77 കോടി രൂപയോളം സംഘടനാ അംഗങ്ങളില്‍ നിന്ന് ശേഖ രിച്ചു നല്‍കി എന്നുള്ളത് രാഷ്ട്രത്തോടും സര്‍ക്കാരിനോടും ഉള്ള കടപ്പാടും പ്രതിബന്ധതയും തെളിയിക്കുന്നതാണ്. ഇത്രയും സാമൂഹ്യബോധം പ്രകടിപ്പിക്കുന്ന പെന്‍ഷന്‍കാര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശി ക, ക്ഷാമബത്ത ഗഡുക്കള്‍, മെഡിക്കല്‍ അലവന്‍സ്, ഉത്സവ ബത്ത വര്‍ദ്ധിപ്പിക്കല്‍, പ്രായമേറിയവര്‍ക്ക് വര്‍ദ്ധിത പെന്‍ഷന്‍ എന്നിങ്ങനെയുള്ള ആനുകൂല്യങ്ങള്‍ക്കായി സംഘടന നിരന്തര പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു വരികയാണ്. 31ാമത് സംസ്ഥാന സമ്മേളനം സംഘടനാ ശക്തി വര്‍ദ്ധിപ്പിക്കുവാനും ആനുകൂല്യങ്ങള്‍ നേടിയെടുക്കാനുമുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാനും ആവശ്യമായ രൂപരേഖകള്‍ തയ്യാറാക്കി മുന്നോട്ട് പോകുമെന്നും ഇവര്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍കെ.എസ്.എസ്. പി.യു വയനാട് ജില്ലാ പ്രസിഡന്റ് എം. ചന്ദ്രന്‍ മാസ്റ്റര്‍, സംസ്ഥാന സെക്രട്ടറി എസ്.സി, ജോണ്‍, ജില്ലാ സെക്രട്ടറി കെ.പരമനാഭന്‍ മാസ്റ്റര്‍, ജില്ലാ ട്രഷറര്‍ കെ.വി ആന്റണി മാസ്റ്റര്‍, സംസ്ഥാന കമ്മിറ്റി മെമ്പര്‍ കെ.കെ.വിശ്വനാഥന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.



Author
Citizen Journalist

Goutham Krishna

No description...

You May Also Like