18,755 കിലോ മീറ്റർ ട്രെയിൻ യാത്ര 1.15 ലക്ഷം രൂപ മാത്രം.
- Posted on January 17, 2025
- News
- By Goutham prakash
- 152 Views
ഏറ്റവും നീളം കൂടിയ ട്രെയിൻ യാത്ര.
പോർച്ചുഗലിൽ നിന്ന് സിംഗപ്പൂർ വരെ..
ദൈർഘ്യം 21 ദിവസം.
13 രാജ്യങ്ങളായിലൂടെയാണ് കടന്നുപോകുന്നത്.
Portugal ,Spain, France, Germany, Poland, Belarus, Russia ,Mongolia, China, Laos, Thailand, Malaysia, Singapore എന്നിവയാണ് ആ രാജ്യങ്ങൾ.
ആകെ ദൂരം 18,755 kms.
ആകെ 11 സ്റ്റോപ്പുകളുണ്ട്. സ്ഥലങ്ങൾ കാണാനും രാത്രി ഹോട്ടലിൽ ചെലവഴിക്കാനും അനുവാദമുണ്ട്.
പാരീസ്,മോസ്‌കോ,ബീജിംഗ്,ബാങ്കോക്ക് നഗരങ്ങൾ കാണാനും സൗകര്യമുണ്ട്.
യൂറോപ്പിൽ നിന്നും ഏഷ്യയിലേക്കുള്ള ഈ ഉല്ലാസ ട്രെയിൻ യാത്രയ്ക്ക് 1350 ഡോളർ അഥവാ ഇന്ത്യൻ രൂപ 1.15 ലക്ഷം മാത്രമാണ് ചെലവ്.
ഈ ട്രെയിനിൽ ടിക്കറ്റ് ബുക്ക് ചെയ്‌താൽ നിങ്ങൾക്ക് മറ്റുള്ള ടെൻഷൻ ഒന്നുമില്ല, ഭക്ഷണം .ചായ ,സ്‌നാക്‌സ് ,താമസം എല്ലാം ഉൾപ്പെടെയാണ്.
ഹണിമൂൺ കപ്പിൾസിന്റെ ഇഷ്ട ട്രെയിനാണ് ഇത്.
സി.ഡി. സുനീഷ്.
