കെ.എസ്.ഇ. ബി നല്‍കുന്ന സുരക്ഷാ മുന്നറിയിപ്പുകള്‍ പാലിക്കണം, പരാതി പരിഹരിക്കാന്‍ സര്‍‍ക്കിള്‍‍തല കണ്‍ട്രോള്‍‍ റൂമുകള്‍

സി.ഡി. സുനീഷ്.


കേരളത്തിൽ വ്യാപകമായി തുടരുന്ന തീവ്ര മഴയിലും കാറ്റിലും വൈദ്യുതി മേഖലക്ക് കനത്ത നാശനഷ്ടമാണുണ്ടായിട്ടുള്ളത്. ഉന്നത വോൾട്ടതയിലുള്ള ലൈനുകൾക്കു വരെ നാശമുണ്ടായിട്ടുണ്ട്. മരങ്ങൾ കടപുഴകി വീണും മരക്കൊമ്പുകൾ ഒടിഞ്ഞു വീണും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകൾ ഒടിയുകയും ലൈനുകൾ തകരുകയും ചെയ്തു. പ്രകൃതി ദുരന്തം വരുത്തിയ പ്രതിബന്ധങ്ങൾ വകവയ്ക്കാതെ കെ എസ് ഇ ബി ജീവനക്കാർ പൂർണ്ണമായും കർമ്മനിരതരാണ്. സമയബന്ധിതമായ ഇടപെടലുകളിലൂടെ അപകടങ്ങൾ ഒഴിവാക്കാനും യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുന:സ്ഥാപിക്കുവാനുമുള്ള അശ്രാന്തപരിശ്രമം നടന്നുവരുന്നു. പലയിടത്തും വെള്ളപ്പൊക്കത്തെ തുടർന്ന് പൊതുജനങ്ങൾക്ക് സുരക്ഷാ ഭീഷണിയുള്ളതിനാൽ നിരവധി ഹൈ ടെൻഷൻ ലൈനുകളും ട്രാൻസ്ഫോർമറുകളും ഓഫ് ചെയ്ത് വയ്ക്കേണ്ട സ്ഥിതിയുണ്ട്.

വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11കെ വി ലൈനിലെ തകരാറുകൾ പരിഹരിക്കുന്നതിനാണ് കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്ന് ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കുന്ന ലോ ടെൻഷൻ ലൈനുകളിലെ തകരാറുകളായിരിക്കും പരിഹരിക്കുക. ശേഷം മാത്രമായിരിക്കും വ്യക്തിഗതപരാതികൾ പരിഹരിക്കുക.

മാന്യ ഉപഭോക്താക്കളുടെ എല്ലാ പരാതികളും സമയബന്ധിതമായി പരിഹരിക്കുവാൻ കെ എസ് ഇ ബി ജീവനക്കാർ പരിശ്രമിക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യം മനസ്സിലാക്കി മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

കാലവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടിവീഴാനും സാധ്യതയുണ്ട്. ഇന്നലെ മാത്രം മൂന്ന് ജീവനുകളാണ് വൈദ്യുതാഘാതമേറ്റ്  നഷ്ടമായത്.  ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ തികഞ്ഞ ജാഗ്രത പുലർത്തണം.

ഇത്തരത്തിൽ വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ അതത് കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ, പ്രത്യേക എമർജൻസി നമ്പറായ 94 96 01 01 01 ലോ അറിയിക്കേണ്ടതാണ്. ഓർക്കുക ഇത് അപകടം അറിയിക്കാൻ മാത്രമുള്ള നമ്പരാണ്.

വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ കെ എസ് ഇ ബിയുടെ ടോൾഫ്രീ കസ്റ്റമർകെയർ നമ്പരായ 1912 ൽ വിളിച്ചോ 9496 00 1912 എന്ന നമ്പരിൽ വിളിച്ച്/വാട്സാപ് സന്ദേശമയച്ചോ രേഖപ്പെടുത്താവുന്നതാണ്. 

കനത്ത കാറ്റും മഴയും കാരണം വൈദ്യുതി ശൃംഖലയ്ക്ക് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ വൈദ്യുതി പുന:സ്ഥാപന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഇലക്ട്രിക്കൽ സർക്കിൾ തലത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ആരംഭിച്ചു. അതത് സർക്കിൾ പരിധിയിൽ വരുന്ന ഉപഭോക്താക്കൾക്ക് കൺട്രോൾ റൂം നമ്പരിലേക്ക് വിളിച്ച് പരാതി അറിയിക്കാൻ കഴിയും.


കൺട്രോൾ റൂം നമ്പരുകൾ.


തിരുവനന്തപുരം – 9496018377

കാട്ടാക്കട – 9446008042

കൊല്ലം - 9496018381 / 9496018384

കൊട്ടാരക്കര - 9446009127 / 0474 2454558

പത്തനംതിട്ട - 9446009451

കോട്ടയം - 9496008063

പാല - 9496008230

ഹരിപ്പാട് - 9496008509

ആലപ്പുഴ - 9496008413

എറണാകുളം - 9496008862

പെരുമ്പാവൂർ - 9496008865

തൊടുപുഴ - 9496009265

തൃശ്ശൂർ - 9496009601

ഇരിങ്ങാലക്കുട - 9496009439

പാലക്കാട് - 9496009936

ഷൊർണ്ണൂർ - 9496010094

നിലമ്പൂർ - 9496012466

തിരൂർ - 9496010418

മഞ്ചേരി - 9496010273

കോഴിക്കോട് - 9496010692

വടകര - 9496010849

കൽപ്പറ്റ - 9496010625

കണ്ണൂർ - 9496011176

ശ്രീകണ്ഠാപുരം - 9496018618

കാസർകോട് - 9496011431

Author
Citizen Journalist

Goutham prakash

No description...

You May Also Like