അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ്: സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരളത്തിന് ഓവറോള്‍ കിരീടം.

തിരുവനന്തപുരം : ലക്നൗവില്‍ സമാപിച്ച 71-ാമത് അഖിലേന്ത്യ പോലീസ് അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കേരള പോലീസിന് ഓവറോള്‍ കിരീടം. 154  പോയിന്‍റ് നേടിയാണ് കേരള പോലീസ് ഈ നേട്ടം കരസ്ഥമാക്കിയത്. എട്ടു സ്വര്‍ണവും മൂന്നു വെള്ളിയും എട്ടു വെങ്കലവുമാണ് കേരള പോലീസ് നേടിയത്. മീറ്റിലെ മികച്ച പുരുഷ അത്ലറ്റായി കേരള പൊലീസിലെ ലോങ്ങ്ജമ്പ് താരം വൈ. മുഹമ്മദ് അനീസ് തിരഞ്ഞെടുക്കപ്പെട്ടു. പുരുഷ വിഭാഗം ടീം ചാമ്പ്യന്‍ഷിപ്പില്‍ കേരള പോലീസ് റണ്ണര്‍ അപ്പ് ആയി. എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍ ആണ് കേരളാ പോലീസ് ടീമിന്‍റെ മാനേജര്‍. അസിസ്റ്റന്‍റ് കമാൻഡന്‍റുമാരായ ബിജു കെ എസ്, ക്ളീറ്റസ് എം, സബ് ഇന്‍സ്പെക്ടര്‍ കെ.ജി. രഞ്ജിത്ത്, ഹവില്‍ദാര്‍മാരായ വി. വിവേക്, എസ്. ശ്രീജിത്ത് എന്നിവരാണ് ടീമിന്‍റെ കോച്ച്. ലക്നൗവില്‍ നടന്ന ചടങ്ങില്‍ എസ് എ പി കമാന്‍ഡന്‍റ് എല്‍ സോളമന്‍റെ നേതൃത്വത്തിലുള്ള കേരള ടീം ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക്കില്‍ നിന്ന് ട്രോഫികൾ ഏറ്റുവാങ്ങി. ഫോട്ടോ ക്യാപ്ഷന്‍: അഖിലേന്ത്യ പോലീസ് അത്ലറ്റിക്സില്‍ സംസ്ഥാന പോലീസ് വിഭാഗത്തില്‍ കിരീടം നേടിയ കേരള പോലീസ് ടീം ഉത്തര്‍പ്രദേശ് ഉപ മുഖ്യമന്ത്രി ബ്രജേഷ് പഥക്കില്‍ നിന്ന് ട്രോഫി സ്വീകരിക്കുന്നു.

സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham Krishna

No description...

You May Also Like