നായ സേന നായ "നിള" ക്യൂട്ടല്ലേ ?
- Posted on June 12, 2025
- News
- By Goutham prakash
- 63 Views

*സി.ഡി. സുനീഷ്.*
ഇത്തിരിപോന്നവളാണെങ്കിലും ആള് ചില്ലറക്കാരിയല്ല കേട്ടോ. ഇംഗ്ലണ്ട് വംശജരായ ജാക്ക് റസ്സൽ ടെറിയർ വിഭാഗത്തിൽപ്പെട്ട നിള കേരള പോലീസ് K9 സ്‌ക്വാഡിന്റെ ഭാഗമായിട്ട് രണ്ടു വർഷമാകുന്നു. ലഹരി വസ്തുക്കൾ,10 അടി താഴ്ചയിൽ വരെയുള്ള സ്‌ഫോടകവസ്തുക്കൾ എന്നിവ മണത്ത് കണ്ടെത്തുന്നതിന് പ്രവീണ്യമുള്ള നിള ഇടുങ്ങിയ സ്ഥലങ്ങളിൽ പോലും ധൈര്യപൂർവ്വം കടന്നു ചെല്ലും. ജാക്ക് റസ്സൽ ടെറിയർ വിഭാഗത്തിൽ പെട്ട 4 നായ്ക്കളാണ് കേരള പോലീസ് K9 സ്‌ക്വാഡിന്റെ ഭാഗമായുള്ളത്.