നരിവേട്ട' ഒടിടിയിലേക്ക്.
- Posted on July 04, 2025
- News
- By Goutham prakash
- 59 Views

*സി.ഡി. സുനീഷ്.*
ടൊവിനോ നായകനായെത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം 'നരിവേട്ട' ഒടിടിയിലേക്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ജൂലൈ 11 മുതല്‍ സോണി ലിവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. 'മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടം' എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്. കേന്ദ്ര സാഹിത്യ ആക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും പ്രധാന വേഷങ്ങളിലെത്തി. ജേക്സ് ബിജോയി ആണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്.