കുസാറ്റിൽ ഏകദിന ശില്പശാല ഫെബ്രുവരി ഇരുപത്തി നാലിന്.

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഹിന്ദി വകുപ്പിലെ ഹരിത സാഹിത്യ പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 24 ന് ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. ‘ഹരിത സാഹിത്യം, പഠന-ഗവേഷണ സാധ്യതകൾ’ എന്ന വിഷയത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്.  രാവിലെ 10 മണിക്ക് പ്രശസ്ത എഴുത്തുകാരിയും, പരിസ്ഥിതി-സാഹിത്യ നിരൂപകയുമായ ഡോ. മിനി പ്രസാദ്  ശില്പശാല ഉദ്‌ഘാടനം ചെയ്യും. കേരളസർവകലാശാല ഇംഗ്ലീഷ് വകുപ്പിലെ സീനിയർ പ്രൊഫസർ, ഡോ. ബി. ഹരിഹരൻ, കേരള കാർഷിക സർവകലാശാല പ്രൊഫസർ കെ. എം. ശ്രീകുമാർ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക്  9495106637, 9495677720 എന്ന നമ്പറിൽ ബന്ധപ്പെടുക.



സ്വന്തം ലേഖകൻ.

Author
Citizen Journalist

Goutham prakash

No description...

You May Also Like