ബഹു. മൃഗസംരക്ഷണ- ക്ഷീരവികസന- മൃഗശാല വകുപ്പ് മന്ത്രിയുടെ ഓഫീസ് മൃഗശാലയിൽ മാനുകളിൽ ക്ഷയരോഗം ബാധിച്ചത് വളരെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് മൃഗസംരക്ഷണ ക്ഷീരവികസന, വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി

  • Posted on January 21, 2023
  • News
  • By Fazna
  • 104 Views

തിരുവനന്തപുരം: മൃഗങ്ങളെ കൈകാര്യം ചെയ്യുന്ന അനിമൽ ഹാൻഡലർമാരുടെയും സന്ദർശകരുടെയും  സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന കൊടുക്കുന്നത്. അതിന്റെ ഭാഗമായാണ് മൃഗസംരക്ഷണ വകുപ്പിന്റെ  പാലോടുള്ള  സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസസ് (SIAD) എന്ന സ്ഥാപനത്തിൽ നിന്നും  രോഗ പര്യവേഷണസംഘത്തെ കൊണ്ട് വിശദമായ അന്വേഷണം നടത്തി ശുപാർശ നൽകുവാൻ  നിർദ്ദേശിച്ചിട്ടുള്ളത്. സംഘം ഇന്ന് തിരുവനന്തപുരം മൃഗശാല സന്ദർശിച്ച് രോഗഅന്വേഷണ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. റിപ്പോർട്ട് 4-5 ദിവസങ്ങൾക്കുള്ളിൽ തന്നെ ലഭ്യമാകും. അതനുസരിച്ചുള്ള നടപടികൾ സമയബന്ധിതമായി കൈക്കൊള്ളുന്നതാണ്.


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like