ഒരുമാസത്തില്‍ സ്വകാര്യ ബാങ്ക് വഴിയുള്ള 20 തിലധികം യുപിഐ ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കുമെന്നാണ് പുതിയ അറിയിപ്പ്.

കോവിഡ് കാലത്ത് ഏറ്റവുമധികം പണമിടപാടുകള്‍ നടന്നത് യുപിഐ (യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ്) മുഖേനയായിരുന്നു. ഇഫ്‌പോഴും സ്ഥിതിഗതികള്‍ മാറിയിട്ടില്ല. നോട്ടുപയോഗം പൂര്‍ണമായി ഉപേക്ഷിച്ച് എല്ലാ പണമിടപാടുകള്‍ക്കും യുപിഐ യെ ആശ്രയിക്കുന്നവരും നിരവധിയാണ്. 2019 ഏപ്രില്‍ മാസത്തെ 80 കോടിയില്‍ നിന്ന് 2020 ഓഗസ്റ്റില്‍ യുപിഐ പ്രതിമാസ വോള്യങ്ങള്‍160 കോടി രൂപയിലെത്തുമെന്നും പറയപ്പെട്ടുന്നു. പേഴ്സണ്‍-ടു-പേഴ്സണ്‍ ഇടപാടുകളുടെ എണ്ണം ഒരു മാസത്തില്‍ 20 കവിയുന്നുണ്ടെങ്കില്‍ ഇനി മുതല്‍ ഫീസ് ഈടാക്കുമെന്നാണ് രാജ്യത്തെ വന്‍കിട സ്വകാര്യ ബാങ്കുകള്‍ അറിയിച്ചിരിക്കുന്നത്. 2.5 രൂപ മുതല്‍ 5 രൂപ വരെ വ്യത്യാസപ്പെട്ടിരിക്കുന്ന ഫീസ് ആയിരിക്കും ഇതിനായി ബാങ്കുകള്‍ ചുമത്തുകയെന്നാണ് റിപ്പോര്‍ട്ട്

ജിഎസ്ടി ഒഴികെ 1,000 രൂപയ്ക്ക് തുല്യമോ താഴെയോ ഉള്ള ഇടപാടുകള്‍ക്ക് 2.5 രൂപയും, 1,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകള്‍ക്ക് 5 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. യുപിഐ പേയ്മെന്റുകള്‍ സൗജന്യമായി തുടരുമെന്ന് സര്‍ക്കാര്‍ നിലനിര്‍ത്തിയിരിക്കെ, നിസ്സാര ഇടപാടുകള്‍ സിസ്റ്റത്തിന് അധികഭാരം ചുമത്തുന്നത് തടയുന്നതിനാണ് ഈ ചാര്‍ജുകള്‍ എന്നാണ് കൊണ്ടുവരുന്നതെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഐഐടി ബോംബെയിലെ ആശിഷ് ദാസ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഈ നടപടി ബാങ്കിംഗ് വ്യവസായത്തിലെ മറ്റു ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചേക്കാമെന്നാണ്.

യുപിഐ ഇടാപടുകള്‍ക്ക് ചാര്‍ജ് ഈടാക്കാനുള്ള തീരുമാനം ബാങ്കുകളുടേതാണെന്നും ഭീം-യുപിഐ ഇന്റര്‍ഫേസ് കൈകാര്യം ചെയ്യുന്ന എന്‍പിസിഐയുടെ (നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) തീരുമാനമല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. ‘യുപിഐ മുഖേന ഒരു ഇടപാട് നടക്കുന്നിടത്തോളം കാലം, യുപിഐ ഒരു പേയ്മെന്റ് ഇന്റര്‍ഫേസ് ആയതിനാല്‍ അക്കൗണ്ട്-ടു-അക്കൗണ്ട് ഫണ്ട് കൈമാറ്റം ഒരു പേയ്മെന്റല്ലെന്ന് പരിഗണിക്കാന്‍ (നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്) അടിസ്ഥാനമില്ല,’ ആശിഷ് വ്യക്തമാക്കുന്നുണ്ട്.

Dhanam

Author
ChiefEditor

enmalayalam

No description...

You May Also Like