ഏകദിനത്തിനു പിന്നാലെ ടി-20 പരമ്പരയും സ്വന്തമാക്കി ഇംഗ്ലണ്ട്

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്  ജോസ് ബട്‌ലറും ജേസൻ റോയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പാകിസ്താൻ തുടരെ ഡോട്ട് ബോളുകൾ എറിഞ്ഞ് ത്സരത്തിലേക്ക് തിരികെ വന്നു.

ഏകദിന പരമ്പരക്ക് പിന്നാലെ ഇംഗ്ലണ്ട് പാകിസ്താനെതിരായ ടി-20 പരമ്പരയും സ്വന്തമാക്കി. എതിരാളികളെ 3 വിക്കറ്റിനു കീഴടക്കിയാണ് 2-1 എന്ന സ്കോറിന്  ഇംഗ്ലണ്ട് അവസാന മത്സരത്തിൽ ജയം സ്വന്തമാക്കിയത്. പാകിസ്താൻ മുന്നോട്ടുവച്ച 155 റൺസിൻ്റെ വിജയലക്ഷ്യം അവസാന ഓവറിൽ 7 വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയിക്കുകയായിരുന്നു.  ഇംഗ്ലണ്ടിനു വേണ്ടി ജേസൻ റോയ് (64) തിളങ്ങിയപ്പോൾ പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ (76 നോട്ടൗട്ട്) ടോപ്പ് സ്കോററായി. 

പാകിസ്താനു വേണ്ടി മുഹമ്മദ് റിസ്‌വാൻ മാത്രമാണ് ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ  തിളങ്ങിയത്. ബാബർ അസം (11), ഷൊഐബ് മഖ്സൂദ് (13), മുഹമ്മദ് ഹഫീസ് (1), ഷദബ് ഖാൻ (2). ഇമാദ് വാസിം (3) എന്നിവരൊക്കെ നിരാശപ്പെടുത്തിയപ്പോൾ ഫഖർ സമാൻ (24), ഹസൻ അലി (15) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.

മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ടിന്  ജോസ് ബട്‌ലറും ജേസൻ റോയും ചേർന്ന് മികച്ച തുടക്കം നൽകിയെങ്കിലും പാകിസ്താൻ തുടരെ ഡോട്ട് ബോളുകൾ എറിഞ്ഞ് ത്സരത്തിലേക്ക് തിരികെ വന്നു.  ഇംഗ്ലണ്ടിനെ പിന്നോട്ടടിച്ചത് ബട്‌ലർ (22 പന്തിൽ 21), ഡേവിഡ് മലാൻ (33 പന്തിൽ 31) എന്നിവർ  പാഴാക്കിയ പന്താണ്. ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്  ക്രിസ് ജോർഡൻ (4) ആണ്.

ഒളിമ്പിക്സിനെത്തിയ മൂന്ന് താരങ്ങൾക്ക് കൂടി രോഗബാധ

Author
Sub-Editor

Sabira Muhammed

No description...

You May Also Like