തുടരും,, 200 കോടി ക്ലബ്ബില്‍.
- Posted on May 12, 2025
- News
- By Goutham prakash
- 64 Views

സി.ഡി. സുനീഷ്
മോഹന്‍ലാല്‍ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം 'തുടരും' 200 കോടി ക്ലബ്ബില്‍. മോഹന്‍ലാല്‍ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും വെറും 17 ദിവസം കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് മോഹന്‍ലാല്‍ ചിത്രം 200 കോടി ക്ലബ്ബിലെത്തുന്നത് എന്നത് ഏറെ ശ്രദ്ധേയമാണ്. എമ്പുരാന്‍ ആയിരുന്നു നേരത്തെ 200 കോടി തൊട്ട മോഹന്‍ലാല്‍ പടം. സിനിമ ആദ്യദിനം ഇന്ത്യ നെറ്റായി നേടിയത് 5.25 കോടി രൂപ ആയിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ കളക്ഷന്‍ വേട്ട തുടര്‍ന്ന സിനിമ പത്ത് ദിവസത്തില്‍ 100 കോടി ക്ലബ്ബിലും ഇടം നേടി. 90.35 കോടിയാണ് തുടരുമിന്റെ ഇതുവരെയുള്ള കേരള കളക്ഷന്‍. കെ.ആര്‍. സുനിലും തരുണ്‍ മൂര്‍ത്തിയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ ഷണ്‍മുഖന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്.