എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടുന്നില്ല; 200 യുവാക്കൾ ദൈവാനുഗ്രഹം തേടി ക്ഷേത്രത്തിലേക്ക് പദയാത്ര നടത്തുന്നു
- Posted on February 13, 2023
- News
- By Goutham prakash
- 336 Views
കർണാടക: തങ്ങളുടെ വിവാഹം നടക്കാനായി കര്‍ണാടകയില്‍ ദൈവാനുഗ്രഹം തേടി അവിവാഹിതരായ യുവാക്കൾ പദയാത്ര നടത്തുന്നു. എത്രയൊക്കെ അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടാതെ വന്ന 200 യുവാക്കളാണ് ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. സംസ്ഥാനത്തെ മാണ്ഡ്യയില്‍ നിന്നാണ് ഈ വാര്‍ത്ത വന്നിരിക്കുന്നത്. ഏകദേശം മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിടുന്നത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് പദയാത്ര. ഇതിനോടകം 30 വയസ്സ് കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത യുവാക്കളാണ് ദൈവത്തിന്റെയും നാട്ടുകാരുടെയും ശ്രദ്ധ കിട്ടാന്‍ വേണ്ടി ബാച്ചിലര്‍ പദയാത്ര നടത്താന്‍ തീരുമാനിച്ചത്. ഈ മാസം 23ന് കെ. എം ദൊഡ്ഡിയില്‍ നിന്നാണ് പദയാത്ര ആരംഭിക്കുന്നത്. തങ്ങൾ നയിക്കാനിരിക്കുന്ന യാത്രയുടെ ആശയം അറിഞ്ഞതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുളള യുവാക്കളും യാത്രയില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം.
പ്രത്യേക ലേഖിക
