സംസ്ഥാന ക്ഷീരസംഗമം "പടവ് 2023" ലോഗോ പ്രകാശനം ചെയ്തു.

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം " പടവ് 2023"  ന്റെ ലോഗോപ്രകാശനം സെക്രെട്ടറിയേറ്റിലെ മന്ത്രിയുടെ ചേമ്പറിൽ  വെച്ച് നടന്ന ചടങ്ങിൽ  ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി, റവന്യു വകുപ്പ് മന്ത്രി കെ. രാജൻ എന്നിവർ ചേർന്നു നിർവഹിച്ചു. ലോഗോ പ്രകാശന ചടങ്ങിൽ ജോയിൻറ് ഡയറക്ടർമാരായ പി എ ബീന, ടി എസ് മിനി ഡെപ്യൂട്ടി ഡയറക്ടർമാരായ ആർ.രാംഗോപാൽ, ശാലിനി ഗോപിനാഥ് , രജിത .ആർ., കോശി. കെ.അലക്സ്, സീനിയർ ഡിഇഒ ശ്രീലേഖ പി കെ എന്നിവർ സംബന്ധിച്ചു. KVASU, മിൽമ, കേരള ഫീഡ്സ് , കെ എൽ ഡി ബോർഡ്, സംസ്ഥാനത്തെ പ്രാഥമിക ക്ഷീരസംഘങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ക്ഷീരസംഗമം  " പടവ് 2023" ഫെബ്രുവരി 10 മുതൽ 15 വരെ തൃശ്ശൂർ മണ്ണുത്തി വെറ്റിനറി യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ച് നടക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന  പടവ് 2023 ൽ ക്ഷീരഗ്രാമം പദ്ധതിയുടെ  ഉദ്ഘാടനം, മാധ്യമ ശില്പശാല, ഡയറി എക്സ്പോ, ഫയൽ അദാലത്ത്, കരിയർ ഗൈഡൻസ് ക്യാമ്പ്, ക്ഷീരസഹകാരി ശില്പശാല, ടെക്നിക്കൽ സെഷൻ, വനിത സംരംഭകത്വ ശില്പശാല, ക്ഷീരസംഘം ജീവനക്കാർക്കുള്ള ശില്പശാല, സംവാദ സദസ്സ്, ക്ഷീരകർഷക മുഖാമുഖം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നതാണ്.

സംസ്ഥാന മന്ത്രിമാർ, എംഎൽഎമാർ, എംപിമാർ, തദ്ദേശസ്വയംഭരണ പ്രതിനിധികൾ, ക്ഷീര മേഖലയിലെ വിദഗ്ധർ, ശാസ്ത്രജ്ഞർ, ക്ഷീര സഹകാരികൾ, ക്ഷീരസംരംഭകർ മുതലായവർ, തുടങ്ങി മൂന്നുലക്ഷത്തോളം പ്രതിനിധികൾ വിവിധങ്ങളായ ചടങ്ങുകളിൽ പങ്കാളികൾ ആകും. 

ലഭ്യമായ 48 എൻട്രികളിൽ നിന്നും "പടവ് 2023" ന്റെ തെരഞ്ഞെടുക്കപ്പെട്ട ലോഗോ കോഴിക്കോട് കാരനായ ടൈപ്പോഗ്രാഫിക് ഡിസൈനർ കെ മുഹമ്മദ് ഹാരിസ് ആണ് തയ്യാറാക്കിയത്.


തിരുവനന്തപുരം

Author
Citizen Journalist

Goutham Krishna

No description...

You May Also Like