പടവ് 2023 പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ചെയ്തു
- Posted on February 01, 2023
- News
- By Goutham Krishna
- 289 Views

തിരുവനന്തപുരം: ക്ഷീരവികസന വകുപ്പിന്റെ സംസ്ഥാന ക്ഷീരസംഗമം പടവ് 2023 ന്റെ പ്രചരണ പരിപാടിയുടെ ഭാഗമായി പോസ്റ്റൽ സ്റ്റാമ്പ് റിലീസ് ഇന്ന് തിരുവനന്തപുരം നിയമസഭാ മന്ദിരത്തിൽ വച്ച് ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിച്ചു. ചടങ്ങിൽ ക്ഷീര വികസന വകുപ്പ് ജോയിന്റ് ഡയറക്ടർമാരായ പി.എ.ബീന., സിൽവി മാത്യു, മൃഗസംരക്ഷണവകുപ്പ് ജോയിൻറ് ഡയറക്ടർ റെയ്ണി ജോസഫ്, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർമാരായ രാംഗോപാൽ ആർ, ശാലിനി ഗോപിനാഥ്, രജിത ആർ, അസിസ്റ്റൻറ് ഡയരക്ടർ ജാക്ക്വലിൻ .ജെ ക്ഷീര വികസന ഓഫീസർ ഷാജു ചന്ദ്രൻ, ഡയറി ഫാം ഇൻസ്ട്രക്ടർ ഷീജ ആർ നായർ എന്നിവർ പങ്കെടുത്തു.
സ്വന്തം ലേഖകൻ