സഹകരണ എക്‌സ്‌പോ 2023 ഏപ്രിൽ 22 മുതൽ

  • Posted on February 23, 2023
  • News
  • By Fazna
  • 112 Views

കൊച്ചി : 100 വർഷത്തിലേറെ പാരമ്പര്യമുള്ള കേരളത്തിലെ സഹകരണ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന ബദൽ മാതൃകയും ഉൽപ്പാദന രംഗത്തെ ശ്രദ്ധേയമായ ചുവടുവയ്പ്പുകളും ലോകത്തിന് മാതൃകയാണ്. സഹകരണമേഖലയിലെ ഉത്പന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, മൂല്യവർധിത ഉത്പന്നനിർമ്മാണത്തിലേക്ക് കൂടുതൽ സഹകരണസംഘങ്ങളെ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സഹകരണ എക്‌സപോയ്ക്ക് കൊച്ചി വീണ്ടും വേദിയാവുകയാണ്. എക്‌സ്‌പോയുടെ രണ്ടാമത് എഡിഷൻ സർക്കാരിന്റെ മൂന്നാം നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി 2023 ഏപ്രിൽ 22 മുതൽ 30 വരെ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കും. ഈ എക്‌സ്‌പോയുടെ വിജയകരമായനടത്തിപ്പിനായി ഇന്ന് എറണാകുളം ജില്ല സഹകാരികളുടേയും, ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ചുള്ള രണ്ടാം 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തിയാണ് സഹകരണ വകുപ്പ് 2022 ഏപ്രിൽ 18 മുതൽ 25 വരെയുള്ള 8 ദിവസങ്ങളിലായി എറണാകുളം മറൈൻഡ്രൈവ് മൈതാനത്ത് വച്ച് വളരെ വിപുലമായ രീതിയിൽ ആദ്യ സഹകരണ എക്‌സ്‌പോ സംഘടിപ്പിച്ചത്. കേരളീയർ വളരെ ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്. 212 സ്റ്റാളുകളിലായി 152 സഹകരണസ്ഥാപനങ്ങൾ എക്‌സ്‌പോയിൽ അണിനിരന്നു. കാലിക പ്രസക്തിയുള്ള വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി 11 സെമിനാറുകൾ. സംഘടിപ്പിച്ചു. 


സ്വന്തം ലേഖകൻ

Author
Citizen Journalist

Fazna

No description...

You May Also Like