ബിസിനസ് ക്വിസ് 2023; വിജയികളെ പ്രഖ്യാപിച്ചു

തൃശൂർ: തൃശൂർ മാനേജ്‌മെന്റ് അസോസിയേഷനും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്കും ചേർന്ന് സംഘടിപ്പിച്ച ബിസിനസ് ക്വിസ് 2023 മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. തൃശൂർ സെന്റ് തോമസ് കോളേജിലെ ഭരത് രാജ്, ശ്രീഹരി എന്നിവർ ഒന്നാം സ്ഥാനം നേടി. ഡൽഹി ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ മുഹമ്മദ് ഫഹീം, മുഹമ്മദ് അസ്ലഹ് എന്നിവർ രണ്ടാം സ്ഥാനവും കൊച്ചി കുസാറ്റിലെ ഗൗതം ആനന്ദ്, ശുഭം ജാ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്കുള്ള പുരസ്‌കാര വിതരണം തൃശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രസിഡന്റും ഇസാഫ് സ്‌മോൾ ഫിനാൻസ് ബാങ്ക് എംഡി യും സിഇഒയുമായ കെ പോൾ തോമസ് നിർവഹിച്ചു. പ്രമുഖ ക്വിസ് മാസ്റ്റർ രഞ്ജൻ ശ്രീധരൻ ക്വിസ് നയിച്ചു. ദേശീയ തലത്തിൽ 28 ടീമുകൾ പങ്കെടുത്തതിൽ ഓൺലൈൻ എലിമിനേഷൻ റൗണ്ടിന് ശേഷം 14 ടീമുകൾ ഫൈനലിൽ പങ്കെടുത്തു. മത്സരത്തിന്റെ അവസാന ഘട്ടത്തിലേക്ക് ആറു ടീമുകൾ യോഗ്യത നേടി. ഫൈനൽ മത്സരങ്ങൾക്ക്  തൃശൂർ സെന്റ് തോമസ് കോളേജ് വേദിയായി. ടിഎംഎ സെക്രട്ടറി എം. മനോജ് കുമാർ, സ്റ്റുഡന്റ് ചാപ്റ്റർ കോർഡിനേറ്റർ ജോയ് ജോസഫ് കെ., സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ അൽഫോൻസ മാത്യു, ക്വിസ് കൺവീനർ ജാക്സൺ ഡേവിഡ് എന്നിവർ പ്രസംഗിച്ചു.


ബിസിനസ്സ് ലേഖകൻ


Author
Citizen Journalist

Goutham prakash

No description...

You May Also Like