സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് ഡിസംബര്‍ 21 മുതൽ അവധിക്കാലം
- Posted on December 20, 2024
 - News
 - By Goutham prakash
 - 146 Views
 
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഡിസംബര്‍ 30ന് തുറക്കും.
                                                    എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഡിസംബര്‍ 11 മുതല്‍ തുടങ്ങിയ പരീക്ഷകൾ 19 വരെയാണ് നടക്കുന്നത്. സ്‌കൂളുകളിലെ പരീക്ഷകള്‍ 20ന് പൂര്‍ത്തിയാക്കി 21ാം തീയതി മുതലാണ് അവധിക്കാലം ആരംഭിക്കുന്നത്.
കേരളത്തിലെ അവധി ദിവസങ്ങള്‍ സംബന്ധിച്ച് നേരത്തെ തന്നെ തീരുമാനം പ്രഖ്യാപിച്ചതാണ്. ഓണം വെക്കേഷനും പത്ത് ദിവസം അവധി ലഭിച്ചിരുന്നില്ല വിദ്യാര്‍ത്ഥികള്‍ക്ക്. ക്രിസ്മസിനും ഒൻപത് ദിവസം മാത്രമാണ് കുട്ടികള്‍ക്ക് അവധി ലഭിക്കുക.
20ന് അടയ്ക്കുന്ന സ്‌കൂളുകള്‍ ഡിസംബര്‍ 30ന് തന്നെ തുറക്കും. പ്രാദേശിക അവധികളുള്ള സ്ഥലങ്ങളില്‍ അത് ബാധകമായിരിക്കും. 2023ലും ക്രിസ്മസിന് പത്ത് ദിവസത്തെ അവധിക്ക് പകരം ഒൻപത് ദിവസം മാത്രമാണ് അവധി ലഭിച്ചത്. അതിന് മുന്നേയുള്ള വര്‍ഷങ്ങളില്‍ കൃത്യമായി പത്ത് ദിവസങ്ങളായിരുന്നു അവധി ലഭിച്ചിരുന്നത്.
