കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കെ.എസ്.എസ്.ടി.എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 23 24 25 തീയതികളിൽ കോട്ടയത്ത്

  • Posted on February 23, 2023
  • News
  • By Fazna
  • 118 Views

കോട്ടയം :കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് കെ എസ് എസ് ടി എഫ് സംസ്ഥാന സമ്മേളനം ഫെബ്രുവരി 23, 24, 25 തീയതികളിൽ കോട്ടയത്ത് നടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ടോബിൻ കെ അലക്സും സംസ്ഥാന കോ-ഓർഡിനേറ്റർ പി.രാധാകൃഷ്ണ കുറുപ്പും പ്രതസമ്മേളനത്തിൽ അറിയിച്ചു. കെ എസ് എസ് ടി എഫിന്റെ രണ്ടാം സംസ്ഥാന സമ്മേളനം കോട്ടയം എംടി സെമിനാരി ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടക്കുന്നത്. ഫെബ്രുവരി 28 തീയതി വ്യാഴ്ച വൈകുന്നേരം നാലുമണിക്ക് സംസ്ഥാന പ്രസിഡണ്ട് ടോബിൻ കെ അലക്സ് പതാക ഉയർത്തുന്നതോടെ സമ്മേളനത്തിന് ആരംഭമാകും.ഫെബ്രു 22 ന് വെള്ളിയാഴ്ച സംസ്ഥാന നിർവാഹ സമിതി യോഗവും ഉച്ചകഴിഞ്ഞ് സംഘടനാ ചർച്ചയും അഞ്ചുമണിക്ക് സൗഹ്യദ സമ്മേളനവും നടക്കും. ഫെബ്രു 25 ന് ശനിയാഴ്ച പ്രസിഡന്റ് ടോബിൻ.കെ. അലക്സിന്റെ അധ്യക്ഷതയിൽ നടക്കുന്ന പ്രതിനിധി സമ്മേളനം കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. തോമസ് ചാഴിക്കാടൻ എം.പി സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തും. കേരള കോൺഗ്രസ് നേതാക്കളായ ജോബ് മൈക്കിൾ എം എൽ എ, പ്രമോദ് നാരായണൻ എം എൽ എ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ,സ്റ്റീഫൻ ജോർജ്, ജോസ് ടോം, എൻ എം. രാജ സണ്ണി തെക്കേടം, ടോമി കെ. തോമസ് പ്രൊഫ ലോപ്പസ് മാത്യു ജോർജുകുട്ടി ആഗസ്തി, പി. രാധാകൃഷ്ണക്കുറുപ്പ്, അLL റോണി മാത്യു ജോസ് പുത്തൻകാല, ടോബി തൈപ്പറമ്പിൽ ജോജി കുറത്തിയാടാൻ ജോബി വർഗീസ് കുളത്തറ എന്നിവർ പ്രതിനിധികളെ അഭിസംബോധന ചെയ്ത് സംസാരിക്കും. തുടർന്ന് സർവീസിൽ നിന്നും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പ് സമ്മേളനം നടക്കും.ഈ സമ്മേളനം ബഹു.കേരള ജലവിഭ്രമന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. അതിനു ശേഷം രണ്ടുമണിക്ക് വിദ്യാഭ്യാസ സാംസ്കാരിക സമ്മേളനം നടക്കും . . ചീഫ് വീപ്പ് ഡോ.എൻ.ജയരാജ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡോ. കുര്യാസ് കുമ്പുഴി മുഖ്യ പ്രഭാഷണം നടത്തും. ഫിലിപ്പ് കുഴികുളം വർഗീസ് പേരയിൽ പ്രാഫ. ബാബു മഹിൾ . പി.എം.തോമസ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കും. മൂന്ന് മണിക്ക് വനിതാ സമ്മേളനം നടക്കും സംസ്ഥാന വനിതാ കമ്മീഷൻ അംഗം അജ് മാൻ മത്തായി എക്സ് എം എൽ എ സമ്മേളനം ഉദ്ഘാടനം ചെയ്യും.

കേരളത്തിലെ പൊതു വിദ്യാഭ്യാസമേഖലയിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി ലോക്കൽ ഹയർ സെക്കൻഡറി വരെയുള്ള ഗവൺമെന്റ് സ്കൂളുകളിലെ അധ്യാപകരുടെ അവകാശങ്ങൾക് വേണ്ടി ശക്തമായി പോരാടുന്ന അധ്യാപക സംഘടനയാണ് കേരള സ്റ്റേറ്റ് സ്കൂൾ ടീച്ചേഴ്സ് ഫ്രണ്ട് (കെ എസ് എസ് ടി എഫ്). ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് സംസ്ഥാന സർക്കാരിന് സമർപ്പിച്ചിരുന്ന അവകാശ പദ്ധതിയിലെ പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങൾ നേടിയെടുക്കാൻ സംഘടനയ്ക്ക് കഴിഞ്ഞു. എന്ന അഭിമാനത്തോടെയാണ് രണ്ടാം സംസ്ഥാന സമ്മേളനം കോട്ടയത്ത് നടക്കുന്നത്. പത്രസമ്മേളനത്തിൽ ടോമി കെ.ജോമസ്, പോരുവഴി ബാലചന്ദ്രൻ, മൈക്കിൾ സിറിയക്ക്, ജിടി കെ ജോസ്, ജോഷി ഇമ്മാനുവൽ എന്നിവർ പങ്കെടുത്തു.
Author
Citizen Journalist

Fazna

No description...

You May Also Like