ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ (എ കെ എസ് ടി യു) 26ാമത് ജില്ലാ സമ്മേളനം ജനുവരി 20,21 തിയ്യതികളില്‍ തിരൂരില്‍ നടക്കും
- Posted on January 20, 2023
- News
- By Goutham Krishna
- 234 Views

മലപ്പുറം : ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്റെ (എ കെ എസ് ടി യു) 26ാമത് ജില്ലാ സമ്മേളനം ജനുവരി20,21 തിയ്യതികളില്‍ തിരൂരില്‍ നടക്കും.
20 ന് വൈകുന്നേരം 5 മണിക്ക് തിരൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് ചേരുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സദസ്സ് സി.പി ഐ കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം അജയ് ആവള ഉദ്ഘാടനം ചെയ്യും. എ ഐ ടി യു സി ജില്ലാ സെക്രട്ടറി എം.എ റസാഖ്, എ ഐ വൈ എഫ് ജില്ലാ സെക്രട്ടറി ഷഫീര്‍ കിഴിശ്ശേരി, എ കെ എസ് ടി യു സംസ്ഥാന കമ്മിറ്റി അംഗം പി.എം. സുരേഷ് എന്നിവര്‍ പരിപാടിയില്‍ സംബന്ധിക്കും. 21 ന് ശനിയാഴ്ച്ച രാവിലെ 9.30 ന് തിരൂര്‍ സംസ്‌കാരിക സമുച്ചയത്തില്‍ ( സലീംമാസ്റ്റര്‍ നഗര്‍ ) നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. പി. വസന്തം ഉദ്ഘാടനം ചെയ്യും.
ജില്ലയിലെ മികച്ച ഹൈസ്‌കൂള്‍ ലൈബ്രറിക്കുള്ള പി. ഗംഗാധരന്‍ എന്റോവ്‌മെന്റ് പ്രസ്തുത ചടങ്ങില്‍ സി.പി.ഐ. ജില്ലാ സെക്രട്ടറി പി.കെ കൃഷ്ണദാസ് വിതരണം ചെയ്യും. ഈ വര്‍ഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ജില്ലാ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള ആദരവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും.