27-വർഷങ്ങൾക്ക് ശേഷം സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല ഒന്നിച്ചു പാടി കെ. എസ് ചിത്രയും, മോഹൻലാലും. ഫോർ കെ മിഴിവിൽ വരവ് അറിയിച്ച 'സ്ഫടിക' ത്തിന്റെ വരവിനായി കാത്തിരിക്കുന്നു മലയാളി സിനിമ പ്രേക്ഷകർ

  • Posted on February 03, 2023
  • News
  • By Fazna
  • 313 Views

കൊച്ചി : നടൻ മോഹൻലാലിന്റെ എക്കാലത്തെയും  സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൊന്നായ സ്ഫടികത്തിന്റെ റീ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികൾ. 27 വർഷങ്ങൾക്കിപ്പുറം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഭദ്രൻ സംവിധാനം ചെയ്ത സ്ഫടികം വീണ്ടും തിയറ്ററിലേക്കെത്തുന്നു . ചിത്രത്തിലെ 'ഏഴിമലപ്പൂഞ്ചോല' എന്ന ഗാനത്തിൻ്റെ പുതിയ പതിപ്പിനായി ഗായിക കെ.എസ്. ചിത്രയും മോഹൻലാലും ഒന്നിച്ച് റെക്കോർഡിംഗ് സ്റ്റുഡിയോയിൽ പാടിയിരുന്നു. പഴയ ഗാനവും ഇവർ ചേർന്നാണ് ആ സിനിമയിൽ ആലപിച്ചത്. മോഹൻലാലിൻ്റെ കരിയറിലെ ജനകീയ കഥാപാത്രമാണ് സ്ഫടികത്തിലേത്. ഭദ്രൻ രചനയും,  സംവിധാനവും നിർവഹിച്ചു. ചിത്രം ഫെബ്രുവരി ഒമ്പതിന് വീണ്ടും തിയറ്ററിലേക്ക് എത്തുന്നു.

Author
Citizen Journalist

Fazna

No description...

You May Also Like