*ബത്ത ഗുഡ്ഡെ, 280 ൽ പരം നെൽ വിത്തുകൾ സംരക്ഷിക്കുന്ന ഗോത്ര സ്ത്രീ കൂട്ടായ്മ*
- Posted on August 14, 2025
- News
- By Goutham prakash
- 62 Views

*സി.ഡി. സുനീഷ്*
തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സിഡിഎസ്, തിരുനെല്ലി കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തിരുനെല്ലി പഞ്ചായത്തിലെ അടുമാരി പാടശേഖരത്തിൽ ആണ് ബത്ത ഗുഡ്ഡെ സ്ഥിതി ചെയ്യുന്നത് ചിത്തിര ജെ ൽ ജി ക്ക് കിഴിൽ ഉള്ള 10 സ്ത്രീകൾ ആണ് ഈ നെൽ വിത്ത് പൈതൃക സംരക്ഷണകേന്ദ്രം നടത്തിവരുന്നത്.
280 ൽ പരം നെൽ വിത്തുകൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ 2017 ലാണ് ഈ പദ്ധതി ആരംഭിക്കുന്നത്, പ്രത്യേകിച്ചും വയനാടിന്റെ തനത് നെല്ലിനങ്ങൾ ആയ ചോമാല, വെളിയൻ, ഗന്ധകശാല, തൊണ്ടി തുടങ്ങിയ നെലിനങ്ങൾ കൂടാതെ കേരളത്തിലും ഇന്ത്യയുടെ വ്യത്യസ്ത സംസ്ഥാനങ്ങളിലും കൃഷി ചെയ്യുന്ന വിവിധ നെല്ലിനകളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത് ഓരോ നെല്ലിനതിനെയും സംരക്ഷിക്കുന്നതോടൊപ്പം തന്നെ അതിന്റെ പ്രാധാന്യത്തെക്കുറിച്ച് വരും തലമുറയ്ക്കും സമൂഹത്തിനും പരിചയപ്പെടുത്തി കൊടുക്കുക എന്നതുകൂടി ഇതുകൊണ്ട് ഉദ്ദേശിക്കുന്നു ഓരോ വർഷവും വിത്ത് ഇടുന്ന സമയം മുതൽ നെല്ല് കൊയ്യുന്ന സമയം വരെ, വിവിധ ഘട്ടങ്ങളായി സന്ദർശകർക്കും മറ്റ് ആളുകൾക്കും വത്യസ്ത പരിശീലനങ്ങളും ഇതിന്റെ ഭാഗമായി സംഘടിപ്പിക്കുന്നു തദ്ദേശീയ ജനവിഭാഗമായ അടിയ വിഭാഗത്തിലെ 10 സ്ത്രീകളാണ് ഈ ഉദ്ധ്യമത്തിന് മുൻനിരയിൽ നിൽക്കുന്നത്.
കൃഷിവകുപ്പിന്റെ പൈതൃക കൃഷി/ വിത്ത് സംരക്ഷണം/ വിളകളുടെ സംരക്ഷണം നടത്തുന്ന ആദിവാസി ഊര് വിഭാഗത്തിലെ ഈ വർഷത്തെ അവാർഡ് ബത്ത ഗുഡ്ഡെ ഗ്രൂപ്പിനു ആണ് ലഭിച്ചിരിക്കുന്നത്