ഓൺലൈൻ ഇൻഷുറൻസ് - എടുക്കുന്നതിൽ തെറ്റില്ല, പക്ഷെ അറിയാത്ത കാര്യം ചെയ്യുമ്പോൾ ജാഗ്രത വേണം.
- Posted on October 29, 2022
- Technology
- By Goutham Krishna
- 288 Views
ഓണ്ലൈൻ ഇൻഷുറൻസിന്റെ തട്ടിപ്പുകളിൽ പെട്ടു പോവാതിരിക്കുക.ഫേസ് ബുക് പോസ്റ്റ് ശ്രദ്ധിക്കപ്പെടുന്നു.

----
കഴിഞ്ഞ ദിവസം അപകടത്തിൽ മരിച്ച 23 വയസ്സുകാരന്റെ ഇൻഷുറൻസ് ഫോൺ പേ വഴി എടുത്തത്.
അയാളുടെ ബന്ധു അയച്ചു തന്ന ഇൻഷുറൻസ് പോളിസി കണ്ടപ്പോൾ ബോധ്യപ്പെട്ട സംഗതികൾ
വിലക്കുറവിന്റെ മഹാദ്‌ഭുതം കണ്ടു വാങ്ങിയതാകാം. അതെങ്ങനെ വന്നു എന്നുള്ളതാണ് ചിന്താ വിഷയം
തട്ടിപ്പ് 1 - വണ്ടി 2018 മോഡൽ പൾസർ 200 . ഇൻഷുറൻസിൽ ലാംബ്രട്ട - വെറും മോപ്പഡ്
തട്ടിപ്പ് 2 - IDV (വാഹനത്തിനിട്ടിരിക്കുന്ന ഇൻഷുറൻസ് മൂല്യം ) 2,250 രൂപ മാത്രം
തട്ടിപ്പ് 3 - CPA (Compulsory Personal Accident കവർ - മരണപ്പെട്ടാൽ 15 ലക്ഷം രൂപ നോമിനിക്ക് കിട്ടുന്നതാണ്, നിയമ പ്രകാരം പോളിസിയിൽ ഉണ്ടായിരിക്കേണ്ടതുമാണ് ). കൊടുത്തിട്ടില്ല
2,000 രൂപയ്ക്ക് മേൽ പ്രീമിയം വാങ്ങേണ്ടിടത്ത് ഇതൊക്കെ കൊണ്ട് തന്നെ പ്രീമിയം 790 രൂപ മാത്രം.
തൃശ്ശൂർ ജില്ലക്കാരനാണ്, പക്ഷെ ഇൻഷുറൻസിലെ വിലാസം കിടക്കുന്നത് : ബാംഗ്ളൂർ
ക്ലെയിം കൊടുക്കാൻ പറ്റില്ലെന്ന് ഇൻഷുറൻസ് കമ്പനി പറഞ്ഞും കഴിഞ്ഞു.
എല്ലാം കൊണ്ടും പൊടി പൂരം.
ഇത്രയും ലാഘവത്തോടെ ഇൻഷുറൻസിനെ ഒരു ബ്രോക്കിങ് കമ്പനിയ്ക്ക് എങ്ങനെ കാണാൻ കഴിയുന്നു.
യാതൊരു വിധ മോണിറ്ററിംഗ് ഇല്ല എന്നല്ലേ അർത്ഥം
പോലീസിനെ കണ്ടാൽ നിമിഷങ്ങൾക്കുള്ളിൽ പോളിസി എടുത്തു രക്ഷപ്പെടാം എന്ന് കാണിക്കുന്ന ഫോൺ പെ പരസ്യം തന്നെ ശുദ്ധ തട്ടിപ്പാണ്.
ഡിസ്‌കൗണ്ട് കാണിച്ച് വിൽക്കേണ്ട ഒന്നല്ല ഇൻഷുറൻസ്. കാര്യഗൗരവത്തോടു കൂടി ചെയ്യേണ്ടതാണ്