വനം മന്ത്രിക്ക് വനം കൊള്ളക്കാരുടെ ഭാഷ. വയനാട് പ്രകൃതി സംരംക്ഷണ സമിതി.

  • Posted on April 02, 2023
  • News
  • By Fazna
  • 130 Views

കൽപ്പറ്റ : അരിക്കൊമ്പനെ പിടികൂടി കൂട്ടിലടച്ച് പീഡിപ്പിക്കാനള്ള വനം കൈയേറ്റ ലോബിയുടെയും വനം വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥരുടെയും ശ്രമങ്ങൾ തല്ലിക്കെടുത്തിയ ഹൈക്കോടതി വിധിയെ പരിഹസിക്കുകയും വിമർശിക്കുകയും ചെയ്യുന്ന കേരളത്തന്റെ വനം വകുപ്പ് മന്ത്രിക്ക് സമീപകാലത്തായി വനം കൈയേറ്റക്കാരായ ടൂറിസം - റിസോർട്ട് - ക്വോറി മാഫിയയുടെ ശബ്ദവും നയവുമാണുള്ളത്. വനം വകുപ്പിന്റെ നയങ്ങളും അജണ്ടകളും നിർണ്ണയിക്കുന്നത് അവരാണിപ്പോൾ.  കേരളത്തിൽ ആനയും കടുവയും മറ്റു വന്യജീവികളും പെറ്റുപെരുകിയിട്ടുണ്ടെന്നും അവയെ പിടികൂടി കയറ്റുമതി ചെയ്യുകയോ കൊന്നൊടുക്കുകയോ വേണമെന്നുമുള്ള പ്രസ്താവന യാതൊരു ശാസ്ത്രീയ വിവരവും അടിസ്ഥാനവുമില്ലാതെ നിരുത്തരവാദപരമായി നടത്തിയത് ഇതിന്റെ ഒരു ഉദാഹരണം മാത്രമാണ്.  മലയോര കർഷർക്കിടയിൽ സമീപകാലത്ത് ചില മതസംഘടനകളുടെയും ക്വാറി റിസോർട്ട് മാഫിയയുടെ താത്പര്യങ്ങൾ സംരക്ഷാക്കാൻ വേണ്ടി സജീവമായി രംഗത്തറങ്ങിയുട്ടുള്ള സംഘടനകളുടെ വക്താവായാണ് മന്ത്രി പ്രവർത്തിക്കുന്നത്.  മന്ത്രിയും കേരള വനം വകുപ്പും മറന്നു കളഞ്ഞ വന്യജീവി സരക്ഷണ നിയമങ്ങളും വ്യവസ്ഥകളും പാലിക്കണമെന്നേ കോടതി നിർദ്ദേശിച്ചിട്ടുളളൂ . ആനകളുടെ ആവാസ സ്ഥാനങ്ങളിലും ആനത്താരകളിലും പാവപ്പെട്ട ആദിവാസികളെയും ഭൂരഹിതരെയും താമസിപ്പിച്ചത് എന്തിനാണെന്ന ചോദ്യത്തിനു മന്ത്രി മറുപടി നൽകിയിട്ടില്ല. എ.കെ.ആന്റണി മഖ്യമന്ത്രിയായപ്പോൾ വക തിരുവുള്ള ചില വനംവകുപ്പ് ഉദ്യോഗസ്സ്ഥരുടെ റിപ്പോർട്ടും ഉപദേശവും മാനിക്കാതെ കുടിരുത്തിയ ചിന്നക്കനാൽ 301 സെറ്റിൽമെന്റിലെ മഹാ ഭൂരിപക്ഷം താമസമൊഴിഞ്ഞ പൊയെന്നും അവിടെ കൂറ്റൻ റിസോർട്ടുകളും ടൂറിസം ഹബ്ബുകളും ഉയർന്നു കഴിഞ്ഞുവെന്നുമുള്ള സത്യം മന്ത്രി ബോധപൂർവ്വം മറക്കുകയാണ് .  മന്ത്രി അധികാരമേറ്റശേഷം മനുഷ്യ-വന്യജീവ സംഘർഷം ലഘൂകരിക്കാൻ എന്തു ചെയ്തെന്ന് അദ്ദേഹം വിശദീകരിക്കണം. വയനാട്ടിലും ചിന്നക്കനാൽ പ്രദേശത്തും ജനവാസ പ്രദേശങ്ങളിൽ ഇറങ്ങുന്ന ആനകളെ തുരഞ്ഞാൻ എന്താണ് ചെയ്തത്. കർഷകരുടെ വിളകൾക്ക് പറ്റിയ നാശനഷ്ടങ്ങൾക്ക് നൽകുന്ന പ്രതിഫലം കഴിഞ്ഞ രണ്ടു വർഷമായി നൽകിയിട്ടില്ല. കർഷകരെ കളിയാക്കുന്ന നഷ്ടപരഹാരമാണ് നൽകുന്നത് . 90000 രൂപ ചിലവുള്ള ഒരു ഹെക്ടർ നെൽവയലിന്ന് 11000 രൂപയാണ് വനം വകുപ്പ് നൽകുന്നത്. അവ കാലോചിതമായി പുതുക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെയും കർഷകരുടെയും ആവശ്യം നടപ്പാക്കിയിട്ടില്ല. വയനാട്ടിലെ സ്വയം സന്നദ്ധ പുനരധിവാസം കഴിഞ്ഞ മൂന്നു വഷമായി അട്ടത്തിട്ടിരിക്കയാണ്. ജനങ്ങളുടെ വൈകാരികത മുതലെടുത്തു കൈയേറ്റക്കാരായ പാറ മുതലാളിമാരെയും വനം കൈയേറ്റക്കാരെയും റിസോർട്ട്  ഉടമകളെയും സംരക്ഷിക്കുന്ന നിലപാടിൽ നിന്നും വനം വകുപ്പും മന്ത്രിയും പിൻമാറണം. മറ്റെല്ലാ മാർഗ്ഗങ്ങളും പരാജയപ്പെട്ടാലെ ആനകളെ പിടികൂടാൻ പാടുള്ളൂ. പിടികൂടുന്നവയെ ലക്ഷങ്ങൾ മുടക്കി പന്തിയിലിട്ട് പീഠിപ്പിക്കുന്നതിന്നു പകരം മുതുമലയിലും ബന്ധിപ്പൂരിലും ചെയ്യുന്ന പോലെ അർദ്ധ വന്യതയിൽ പരിപാലിക്കണമെന്നും പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

സ്വന്തം ലേഖകൻ.


Author
Citizen Journalist

Fazna

No description...

You May Also Like