അന്താരാഷ്‌ട്ര സ്പേയ്സ് ഡ്രോൺ ചലൻഞ്ചിൽ കുസാറ്റിന് വിജയം.
- Posted on February 12, 2025
 - News
 - By Goutham prakash
 - 147 Views
 
                                                    കൊച്ചി: സ്പേയ്സ് റോബോട്ടിക് സൊസൈറ്റി ഗോവ ബിറ്റ്‌സ് പിലാനി ക്യാമ്പസ്സിൽ വെച്ച് നടത്തിയ അന്താരാഷ്‌ട്ര സ്പേയ്സ് ഡ്രോൺ ചലൻഞ്ചിൽ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനിയറിങ്ങിന് മികച്ച നേട്ടം. ഡ്രോൺ ഡിസൈനിൽ ജൂറിയുടെ പ്രത്യേക പരാമർശവും സിസ്റ്റം ഡിസൈനിൽ ഒന്നാം റാങ്കും, ഗ്ലോബൽ റാങ്കിങ്ങിൽ പതിഞ്ചാം സ്ഥാനവുമാണ് കുസാറ്റ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന ഏറ്റവും വലിയ സ്പേയ്സ് റോബോട്ടിക് മത്സരത്തിൽ ഫൈനൽ റൗണ്ടിൽ എത്തുന്ന കേരളത്തിൽ നിന്നുള്ള ആദ്യ ടീം ആണ് കുസാറ്റ് ടീം.
അദ്ധ്യാപകൻ ഡോ. ബിനു പോൾ, വിദ്യാർത്ഥികളായ ഹിസാന പി. ഒ, ഇവാൻ ആൻറണി, എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ വിവിധ ബ്രാഞ്ചുകളിലെ 25 കുട്ടികളാണ് മത്സരത്തിൽ പങ്കെടുത്തത്.
സി.ഡി. സുനീഷ്.
