സാമൂഹ്യബോധം ഇന്നത്തെ ലോകത്തിനാവശ്യമോ? ഫാദർ.തോമസ് കക്കുഴിയിൽ സംസാരിക്കുന്നു
- Posted on May 21, 2021
- Timepass
- By Deepa Shaji Pulpally
- 940 Views
സാമൂഹ്യബോധം ഉയർത്താൻ അങ്ങനെയൊക്കെ നമുക്ക് സാധിക്കുമെന്ന് നോക്കാം.
ക്രിസ്തുജ്യോതി പ്രൊവിൻസ്ന്റെ ഡൽഹി കപ്പുച്ചിൻ സഭാംഗമായ ഫാദർ. തോമസ് കക്കുഴിയിൽ സമൂഹത്തിനെ ഉദ്ബോധിപ്പിക്കുന്ന കാര്യങ്ങളിൽ നിന്നും വ്യത്യസ്തമായി സാമൂഹ്യ അവബോധം സമൂഹത്തിൽ ആവശ്യമോ? യുവതലമുറയ്ക്ക് സാമൂഹ്യ അവബോധം എത്രത്തോളം... എന്ന വിഷയത്തെക്കുറിച്ച് നമ്മോട് സംസാരിക്കുന്നു. ഫാദർ തോമസ് കക്കുഴിയിൽ 13 വർഷമായി പഞ്ചാബിൽ മദ്യത്തിന് അടിമപ്പെട്ട യുവതലമുറയ്ക്ക് കൗൺസിലിങ് കൊടുക്കുന്നു. പഞ്ചാബി ഭാഷയിൽ അദ്ദേഹം മദ്യത്തിന്റെയും,മയക്കുമരുന്നിന്റെയും ദോഷവശങ്ങളെ ആസ്പദമാക്കി 40 മിനിറ്റ് ഉള്ള ഫിലിം നിർമ്മിക്കുകയും, പിന്നീട് അത് ഹിന്ദിയിലേക്ക് ഡബ്ബിങ് ചെയ്‌ത് യുവ ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
സാമൂഹ്യപ്രവർത്തന രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം ഡൽഹിയിൽ കർഷകരുടെ പ്രശ്നങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരോടൊപ്പം പ്രവർത്തിച്ചു. ഡൽഹിയിലെ ചേരിപ്രദേശത്തെ കുട്ടികളുടെ ഉന്നമനത്തിന് വേണ്ടി " ഈച്ച് വൺ ടീച്ചർ വൺ " എന്ന സാമൂഹ്യ പ്രവർത്തനം വഴി പാവപ്പെട്ട വിദ്യാർഥികളെ പഠിപ്പിക്കുന്നു. മതസൗഹാർദ്ദം ലക്ഷ്യമാക്കി ഡൽഹിയിൽ റിലീജിയസ് യൂണിറ്റിൽ ഇപ്പോൾ അദ്ദേഹം പ്രവർത്തിക്കുന്നു. സാമൂഹ്യ നിരൂപകൻ കൂടിയായ ഫാദർ.തോമസ് കക്കുഴിയിൽ പറയപ്പെടുന്നത് യുവജനങ്ങൾക്ക് സാമൂഹ്യബോധം ഇന്ന് ഏറെ കുറഞ്ഞുവരുന്നു എന്നാണ്. ഫാദർ. തോമസ് കക്കുഴിയിലിനെ ബന്ധപ്പെടാനുള്ള നമ്പർ +919814906822