ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവ്.
- Posted on October 23, 2025
- News
- By Goutham prakash
- 26 Views

ഉയര്‍ന്ന നിരക്കില്‍ പലിശ വാഗ്ദാനം ചെയ്ത് പൊതുജനങ്ങളില്‍നിന്ന് നിയമവിരുദ്ധമായി നിക്ഷേപങ്ങള്‍ സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്തതിനാല്‍ മൈ ക്ലബ് ട്രേഡേഴ്സ് എന്ന സ്ഥാപനത്തിന്റെയും ഉടമകളുടെയും ജില്ലയിലെ സ്ഥാവര ജംഗമ വസ്തുക്കള്‍ കണ്ടെത്തി ബഡ്സ് ആക്ട് 2019 പ്രകാരം താല്‍ക്കാലികമായി കണ്ടുകെട്ടാന്‍ തഹസില്‍ദാര്‍മാരോട് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ് ഉത്തരവിട്ടു. സ്ഥാപന ഉടമകള്‍ക്കെതിരായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിവരങ്ങള്‍ കൈമാറാന്‍ റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്കും സ്വത്തുക്കളുടെ വില്‍പനയോ മറ്റു ഇടപാടുകളോ മരവിപ്പിക്കാന്‍ ജില്ലാ രജിസ്ട്രാര്‍ക്കും അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകളുടെയും മറ്റു ധനകാര്യ സ്ഥാപനങ്ങളുടെയും മേധാവികള്‍ക്കും നിര്‍ദേശം നല്‍കി.