ഷാരുഖ് ഖാന്റെ,,കിങ്,, വരുന്നു, കിങ്ങ് മേക്കറാകാൻ
- Posted on May 19, 2025
- Cinema
- By Goutham prakash
- 116 Views

സി.ഡി. സുനീഷ്
ഷാരുഖ് ഖാൻ സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് 'കിങ്'. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണും ഷാരുഖിനൊപ്പം എത്തുന്നുണ്ട്. ഷാരുഖിന്റെ മകള്‍ സുഹാന ഖാനും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ നടി റാണി മുഖര്‍ജിയും ചിത്രത്തില്‍ ഷാരുഖിനൊപ്പം എത്തുന്നുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. അതിഥി വേഷത്തിലാണ് റാണി മുഖര്‍ജി എത്തുകയെന്നാണ് വിവരം. സുഹാന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ അമ്മയുടെ വേഷത്തിലാണ് നടി എത്തുക. നിരവധി ചിത്രങ്ങളില്‍ റാണി മുഖര്‍ജിയും ഷാരുഖ് ഖാനും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിഷേക് ബച്ചനാണ് ചിത്രത്തില്‍ വില്ലനായെത്തുക. മെയ് 20 ന് മുംബൈയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. യൂറോപ്പിലും ചിത്രത്തിന് ഷെഡ്യൂള്‍ ഉണ്ട്. അടുത്ത വര്‍ഷം ഒക്ടോബറിലോ ഡിസംബറിലോ ചിത്രം റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.