എക്സൈസ് വകുപ്പിന്റെ 'ലഹരിയില്ലാ തെരുവ്' നാളെ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടപ്പിലാക്കി വരുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ സമാപനത്തോടനുബന്ധിച്ച് എക്സൈസ് വകുപ്പ് നടത്തുന്ന 'ലഹരിയില്ലാ തെരുവ്' പരിപാടി നാളെ (ജനുവരി 25) നടക്കും. വൈകീട്ട് 4 മണിക്ക് കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിന് പിൻവശത്ത് നടക്കുന്ന പരിപാടി വിമുക്തി മിഷന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവുമായി ചേർന്നാണ് സംഘടിപ്പിക്കുന്നത്. 

ലഹരിയില്ലാ തെരുവ് എന്ന പരിപാടിയുടെ ഭാഗമായി ജില്ലകളിലെ സ്കൂളിൽ നിന്നും കോളേജിൽ നിന്നും വിദ്യാർത്ഥികളെ പങ്കെടുപ്പിച്ച് മദ്യം, മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരിക്കെതിരായ സന്ദേശം ഉൾകൊള്ളുന്ന വിവിധ കലാമത്സരങ്ങൾ, ഫ്ളാഷ് മോബ്, തെരുവ് നാടകം, ഗാനമേള, തുടങ്ങിയ പരിപാടികൾ നടക്കും. കൂടാതെ വാദ്യോപകരണങ്ങൾ, പെയിന്റിംഗ്, മിമിക്രി, മോണോ ആക്ട്, ഓട്ടൻ തുള്ളൽ തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.

ഐ ആൻഡ് പിആർഡി, പോലീസ്, ഫയർ ആൻഡ് റെസ്ക്യൂ, ആരോഗ്യവകുപ്പ്, കോഴിക്കോട് കോർപ്പറേഷൻ, പൊതുമരാമത്ത് വകുപ്പ് ,ഡിടിപിസി, എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡൻസ് എന്നിവയും പരിപാടിയുടെ ഭാഗമാകും.


സ്വന്തം ലേഖകൻ

Author
Citizen Journalist

Goutham Krishna

No description...

You May Also Like