സാമൂഹീക പ്രവർത്തക മേധാ പട്കർ ദില്ലിയിൽ അറസ്റ്റിലായി.
- Posted on April 25, 2025
 - News
 - By Goutham prakash
 - 147 Views
 
                                                    പ്രശസ്ത സാമൂഹീക പ്രവർത്തക മേധാ പട്കർ മാനനഷ്ട കേസ്സിൽ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ദില്ലി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന നൽകിയ അപകീർത്തി കേസിലാണ് നടപടി. 23 വർഷം മുൻപാണ് കേസ് നൽകിയത്. ഈ കേസിൽ മേധാ പട്കറിനെതിരെ ജാമ്യമില്ല അറസ്റ്റു വാറന്റ് കോടതി പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ഇന്ന് മേധാ പട്കറെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
