മറക്കുവാൻ കഴിഞ്ഞങ്കിൽ - കവിത

ഇന്നലെകളുടെ ഭാരമെല്ലാം മാഞ്ഞു പോയിരുന്നെങ്കിൽ.... 

ഒരു പുകചുരുളായി ഞാൻ നിന്റെ അടുത്തെത്തിയേനെ.....

മറക്കുവാൻ കഴിഞ്ഞെങ്കിൽ........           

ആദ്യമായി കേട്ട താരാട്ടും, തെറ്റാതെ അടിവയ്‌ക്കാൻ ചേർത്തുപിടിച്ച കരങ്ങളും, നാൾവഴിയിൽ കു‌ടെ ചേർന്ന പ്രിയ തോഴിയും,

മറക്കുവാൻ കഴിഞ്ഞെങ്കിൽ.......... 

ഞാൻ കൊണ്ട മഴയും, വെയിലും, 

എന്നെ തൊടുന്ന ഇളംകാറ്റും, പുഴയുടെ സംഗീതവും, കിളിയുടെ പാട്ടും,    

ഞാൻ നട്ട മുല്ലയും,                 

മറക്കുവാൻ കഴിഞ്ഞെങ്കിൽ......... 

ഇടവഴിയോരത്തെ കുസൃതി കണ്ണുകളും, 

ആദ്യമായി പിൻകഴുത്തിലേറ്റ ചുടുനിശ്വാസവും. 

മാറത്തു ചേർന്ന താലിയും, ആദ്യമായറിഞ്ഞ പേറ്റുനോവും, നെഞ്ചിലൂറിയ വാത്സല്ല്യവും, മറക്കുവാൻ കഴിഞ്ഞെങ്കിൽ..... 

ഇന്നലെകളുടെ ഭാരമെല്ലാം മാഞ്ഞു പോയിരുന്നെങ്കിൽ.... 

ഒരു പുകചുരുളായി ഞാൻ നിന്റെ അടുത്തെത്തിയേനെ.....

രമ്യ വിഷ്ണു

ഒരിക്കൽ കൂടി

Author
Citizen Journalist

Remya Vishnu

Writer and Entrepreneur

You May Also Like