ഭൂമിയുടെ 30 കിലോമീറ്റർ ഉയരത്തിൽ ഇന്ത്യൻ പതാക ഉയർത്തി സ്പേസ് കിഡ്സ് ഇന്ത്യ

  • Posted on August 15, 2022
  • News
  • By Fazna
  • 184 Views

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേളയില്‍ സ്‌പേസ് കിഡ്‌സ് ഇന്ത്യ ഭൂമിയുടെ 30 കിലോമീറ്റര്‍ മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.

എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ വേളയില്‍ സ്‌പേസ് കിഡ്‌സ് ഇന്ത്യ ഭൂമിയുടെ 30 കിലോമീറ്റര്‍ മുകളില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തി.


1,06,000 അടി ഉയരത്തില്‍ ബലൂണ്‍ ഉപയോഗിച്ചാണ് പതാക ഉയര്‍ത്തിയത്.


ആസാദി കാ അമൃത് മഹോത്സവ് മുദ്രാവാക്യത്തിന്റെ ഭാഗമായും ചരിത്രപരമായ വാര്‍ഷികം ആഘോഷിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഹര്‍ ഘര്‍ തിരംഗ കാമ്ബെയ്‌നിന് കീഴിലുമായിരുന്നു പരിപാടി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച്‌ ഇന്ത്യയിലുടനീളമുള്ള 750 പെണ്‍കുട്ടികള്‍ ചേര്‍ന്നാണ് ആസാദിസാറ്റ് വികസിപ്പിച്ചെടുത്തത്


രാജ്യത്തിനായി യുവ ശാസ്ത്രജ്ഞരെ സൃഷ്ടിക്കുകയും അതിര്‍ത്തികളില്ലാത്ത ലോകത്തിനായി കുട്ടികളില്‍ അവബോധം പ്രചരിപ്പിക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണ് സ്‌പേസ് കിഡ്‌സ് ഇന്ത്യ. സംഘടന അടുത്തിടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ ഒരു ഉപഗ്രഹം വിക്ഷേപിച്ചിരുന്നു. .

Author
Citizen Journalist

Fazna

No description...

You May Also Like